കേരളത്തില്‍ സകല റെക്കോര്‍ഡുകളും മറികടന്നു സ്വര്‍ണവില

കേരളത്തില്‍ സകല റെക്കോര്‍ഡുകളും മറികടന്നു സ്വര്‍ണവില. രാജ്യാന്തര വിപണിയില്‍ വില കൂടിയതും രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് പ്രധാന കാരണം.
അമേരിക്ക പലിശ നിരക്ക് കുറച്ചതോടെ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര് ആകൃഷ്ടരാകുകയാണ്. ഇനിയും ക്രമേണ വില കൂടുമെന്നാണ് കരുതുന്നത്. ഈ വര്‍ഷം അവസാനമാകുമ്ബോഴേക്കും ഒരു ലക്ഷം കടക്കുമെന്നു പ്രവചനമുണ്ട്.
ബെംഗളൂരു വന്ദേഭാരത് ദിവസം മാറ്റി; വെള്ളിയാഴ്ച സര്‍വീസ് ഇല്ല, മലയാളികളുടെ ഇഷ്ട ട്രെയിന്‍ തരംതാഴ്ത്തി
രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 3685 ഡോളറാണ് പുതിയ നിരക്ക്. ഡോളര്‍ സൂചിക 97.65 എന്ന നിരക്കിലെത്തി. ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 88.09 ആയി. വിപണിയില്‍ ഇതേ അവസ്ഥ തുടര്‍ന്നാല്‍ വരും ദിവസങ്ങളിലും സ്വര്‍ണവില ഉയര്‍ന്നേക്കും. സ്വര്‍ണത്തിലുള്ള ട്രേഡിങ് വര്‍ധിച്ചുവരുന്നതാണ് വില കൂടാന്‍ കാരണം എന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു.
കേരളത്തില്‍ ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 82240 രൂപയായി. നേരത്തെ ഏറ്റവും ഉയര്‍ന്ന വിലയായി രേഖപ്പെടുത്തിയിരുന്നത് 82080 രൂപയായിരുന്നു. ഈ വില മറികടന്നാണ് പുതിയ കുതിപ്പ്. ഒരു പവന് ഇന്ന് 600 രൂപയാണ് കൂടിയിരിക്കുന്നത്. ഗ്രാമിന് 75 രൂപ വര്‍ധിച്ച് 10280 രൂപയായി. യുഎസ് പലിശ നിരക്ക് കുറച്ച വേളയില്‍ രാജ്യാന്തര വില 3698ല്‍ നിന്ന് 3627 ഡോളര്‍ എന്ന നിലയിലേക്ക് കുറഞ്ഞിരുന്നു എങ്കിലും കൂടുതല്‍ ആവശ്യക്കാര്‍ എത്തിയതോടെ വില കൂടുകയാണ്.