മാട്ടിറച്ചിയുടെ വില 460ആയി കൂട്ടി; അഞ്ചലിൽ പ്രതിഷേധവുമായി കോൺഗ്രസ്

അകാരണമായി മാട്ടിറച്ചിക്ക് വില വര്‍ധിപ്പിച്ചതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്ത്. വിലയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതിനാൽ പഞ്ചായത്തില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ മാട്ടിറച്ചി വ്യാപാരികളുടെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും യോഗം കൂടി, ഒരു കിലോ എല്ലുള്ള ഇറച്ചിക്ക് 410 രൂപയും എല്ലില്ലാത്ത ഇറച്ചിക്ക് 430 രൂപയും എന്ന ക്രമത്തില്‍ വാങ്ങാനായിരുന്നു തീരുമാനം എടുത്തിരുന്നത്. എന്നാല്‍ ആലഞ്ചേരിയിലെ വ്യാപാരി 460 രൂപയ്ക്ക് ഇറച്ചി വിറ്റതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.
പഞ്ചായത്തുമായി സഹകരിച്ച് നടത്തിയ യോഗത്തില്‍ തീരുമാനിച്ച വിലയ്ക്ക് ഇറച്ചി വില്‍ക്കാമെന്ന് സമ്മതിച്ച ശേഷം ഉയര്‍ന്ന വില ഈടാക്കിയതാണ് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്. ഇതിനെ തുടര്‍ന്നായിരുന്നാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
പ്രതിഷേധസമരത്തില്‍ ഡിസിസി എക്സിക്യുട്ടീവ് അംഗം പി.ബി. വേണുഗോപാല്‍, കോര്‍ കമ്മിറ്റി ചെയര്മാന് സി.ജെ. ഷോം, മണ്ഡലം പ്രസിഡന്റ് ഗീവര്‍ഗീസ്, സുജി, സുലൈമാന്‍, ബിജു, ശശിധരന്‍പിള്ള, സത്യരാജന്‍, മന്‍സൂര്‍, രാഗേഷ് എന്നിവര്‍ നേതൃത്വം നല്കി.