ഇന്നുമുതൽ ജിഎസ്ടി നിരക്കിൽ മാറ്റം
ഓണം ബമ്പർ വിലയിൽ മാറ്റമുണ്ടാകില്ല , വില്പന പഴയ വിലയിൽ തന്നെ

രാജ്യത്ത് ഇരട്ട സ്ലാബ് ജി എസ് ടി പരിഷ്കരണം ഇന്ന് മുതല്‍ പ്രാബല്യത്തില്‍. പുതുക്കിയ ജിഎസ്ടി നിരക്കുമായി ഇന്ത്യ ജിഎസ്ടി 2.0 ലേക്ക് കടക്കുമ്ബോള്‍ വലിയ പ്രതീക്ഷകളാണ് സാധാരണക്കാരന്….ജിഎസ് ടി നിരക്ക് കുറച്ചതോടെ വിലക്കുറവിന്റെ ഗുണം ജനങ്ങളിലേക്ക് നേരിട്ട് ലഭിക്കുമെന്നാണ് കേന്ദ്ര സർക്കാരിന്റെ അവകാശവാദം. 5, 12, 18, 28 ശതമാനം എന്നിങ്ങനെ നാല് സ്ലാബുകളായിരുന്ന നികുതി ഘടനയില്‍ ഇന്നുമുതല്‍ അഞ്ച് ശതമാനം, 18 ശതമാനം സ്ലാബുകള്‍ മാത്രമേ ഉണ്ടാകൂ.
നിത്യോപയോഗ സാധനങ്ങളുടെ ജിഎസ്ടിയിലുണ്ടായ മാറ്റം രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപാടുപെടുന്നവന് ആശ്വാസമാണ്….എന്നാൽ ചില കാര്യങ്ങളിൽ പണം കൂടുതൽ കൈയ്യിൽ പിടിച്ചു പോകേണ്ട കാര്യങ്ങളും പുതിയ ജിഎസ്ടിയിൽ ഉണ്ട് …
രാജ്യത്ത് ആധാര്‍ സര്‍വ്വീസ് സേവന നിരക്ക് കൂട്ടി. ബയോമെട്രിക് പുതുക്കുന്നതിനുള്ള ഫീസ് 50 ല്‍ നിന്ന് 75 ആയി വര്‍ദ്ധിപ്പിച്ചു. വിവരങ്ങള്‍ പുതുക്കുന്നതിനുള്ള ഫീസില്‍ 25 രൂപ കൂട്ടി. പ്രിന്റ് എടുക്കുന്നതിനുള്ള പണത്തിലും വര്‍ധനവുണ്ട്. മുമ്ബ് 30 രൂപയായിരുന്നതിന് ഇനി മുതല്‍ 50 രൂപ നല്‍കണം.
അവശ്യവസ്തുക്കള്‍, ഭക്ഷ്യധാന്യങ്ങള്‍, മരുന്നുകള്‍ തുടങ്ങി ഭൂരിഭാഗം സാധനങ്ങളും അഞ്ചുശതമാനം സ്ലാബിലാണ്. നേരത്തെ ഉണ്ടായിരുന്ന പന്ത്രണ്ട് ശതമാനം ഇരുപത്തിയെട്ട് ശതമാനം ജി എസ് ടി സ്ലാബുകള്‍ വെട്ടിക്കുറച്ചാണ് പുതിയ പരിഷ്കരണം കൊണ്ടുവന്നിരിക്കുന്നത്. 5% 18% എന്നിങ്ങനെ രണ്ട് പ്രധാന സാബുകളിലും പ്രത്യേക വിഭാഗത്തില്‍ 40% സ്ലാബും ഉള്‍പ്പെടുത്തിയാണ് പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്.
അതേസമയം എസ് ടി പരിഷ്കരണം വേണ്ടത്ര പഠനമില്ലാതെയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാല്‍. സംസ്ഥാനങ്ങള്‍ക്ക് വലിയ വരുമാന നഷ്ടം ഉണ്ടാകുമെന്നും സംസ്ഥാനത്ത് ലോട്ടറി വില കൂട്ടില്ലെന്നും കേരള ലോട്ടറി നന്നായി മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു. പഴയ നികുതിയില്‍ തന്നെയാകും ലോട്ടറിയില്‍ ഓണം ബമ്ബറിന്റെ വില്‍പ്പന നടക്കുക. എന്നാല്‍ ഇന്ന് മുതല്‍ മറ്റ് ലോട്ടറികള്‍ക്ക് പുതിയ സമ്മാന ഘടനയും പുതിയ നികുതിയും ആയിരിക്കും. നിലവിലെ വിലയില്‍ തന്നെ നികുതി ഉള്‍പ്പെടുത്താനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു
ജി എസ് ടി പരിഷ്കരണം നടത്തിയപ്പോള്‍ ആവശ്യമായ സാങ്കേതിക പഠനങ്ങള്‍ നടത്തിയില്ല. നോട്ട് നിരോധനത്തിന്റെ സമയത്തു പോലുള്ള അനൗണ്‍സ്മെന്റാണ് വന്നത്. നികുതി ഇളവ് കുറയുന്നത് നല്ല കാര്യമാണ്. എന്നാല്‍ ഇതിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭിക്കാറില്ല.
എല്ലാ സർക്കാരുകള്‍ക്കും നഷ്ടമുണ്ടെന്നും സംസ്ഥാന സർക്കാരുകളുടെ വരുമാനത്തില്‍ നിന്ന് എല്ലാം നടക്കേണ്ടതുണ്ട് എന്നതിനാൽ ദൈനംദിന ചെലവിനെ ബാധിക്കുമെന്നും ധന മന്ത്രി പറഞ്ഞു ….ആ നഷ്ടത്തിന്നുള്ള നഷ്ടപരിഹാരം കേന്ദ്രം നല്‍കണം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും ഇത് തന്നെയാണ് ആവശ്യപ്പെടുന്നത് എന്നും മന്ത്രി ആവശ്യപ്പെട്ടു .
അതെ സമയം ഒരു വാഹനം സ്വന്തമാക്കാന്‍ ആഗ്രഹിച്ച പലര്‍ക്കും ജിഎസ്ടി 2.0 വലിയ ആശ്വാസം പകരുന്നുവെന്നാണ് വിദഗ്ദര്‍ പറയുന്നത്. 40,000ത്തില്‍ തുടങ്ങി 30 ലക്ഷം വരെയാണ് കാറുകളില്‍ പുതുക്കിയ ജിഎസ്ടി കൊണ്ടുവരുന്ന കിഴിവ്. ഇതില്‍ പ്രീമിയം ആഡംബര എസ്യുവികള് മുതല്‍ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കുകള്‍ വരെ ഉള്‍പ്പെടുന്നു. അതുകൊണ്ട് തന്നെ ഇന്ത്യന്‍ വാഹന മേഖലയില്‍ വലിയ പരിഷ്കരണങ്ങളിലൊന്നായി മാറുകയാണ് ജിഎസ്ടി 2.0.
കാറുകളില്‍ മാരുതി സുസുക്കിയുടെ ബജറ്റ് കാറുകള്‍ മുതല്‍ റേഞ്ച് റോവറിന്റെ പ്രീമിയം എസ്യുവികള്‍ക്ക് വരെ വലിയ ലാഭം ലഭിക്കും. ഇരുചക്ര വാഹനങ്ങളിലും ഹോണ്ട ആക്ടീവ, ഷൈന്‍ തുടങ്ങി നിരവധി വാഹനങ്ങള്‍ക്ക് ലാഭം പ്രതീക്ഷിക്കാം.
മില്‍മയുടെ ജനകീയ പാലുത്പന്നങ്ങളുടെയും വില കുറയും.. ജിഎസ്ടി കുറയ്ക്കുന്ന ഘട്ടത്തില്‍ പാല് വില കൂട്ടുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ജിഎസ്ടി ഇളവിന്റെ ഗുണം നേരിട്ട് ഗുണപോക്താക്കളെ ഏല്‍പ്പിക്കാന്‍ മില്‍മ തീരുമാനിച്ചതോടെയാണിത്. ഓണത്തിന് ശേഷം പാല്‍വില പരമാവധി അഞ്ച് രൂപ വരെ വര്‍ധിപ്പിക്കുമെന്ന് വലിയ പ്രചരണം ഉണ്ടായിരുന്നു. നേരത്തെ പാല്‍വില കൂട്ടേണ്ടതിന്റെ സാഹചര്യങ്ങള്‍ പരിശോധിക്കാന്‍ ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ച ശേഷമാണ് പാല്‍വില കൂട്ടേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുന്നത്.
നെയ്യ്, വെണ്ണ, പനീര്‍, ഐസ്ക്രീം തുടങ്ങി നൂറിലധികം ഉത്പന്നങ്ങളുടെ വില തിങ്കളാഴ്ച മുതല്‍ കുറയും. നെയ്യ് ഒരു ലിറ്ററിന് 45 രൂപ കുറയും. നിലവിലെ 720 രൂപയില്‍ നിന്ന് 675 രൂപയാകും. 370 രൂപയുണ്ടായിരുന്ന അര ലിറ്റര്‍ നെയ്യ് 25 രൂപ കുറവില്‍ 345 രൂപയ്ക്ക് ലഭിക്കും. 240 രൂപയുണ്ടായിരുന്ന 400 ഗ്രാം വെണ്ണ 15 രൂപ കുറഞ്ഞ് ഇനി മുതല്‍ 225 രൂപയ്ക്ക് ലഭിക്കും.
500 ഗ്രാം പനീറിന്റെ വില 245 രൂപയില്‍ നിന്ന് 234 രൂപ ആകും. പനീറിന്റെ ജിഎസ്ടി പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്. മില്‍മ വാനില ഐസ്ക്രീമിന് 220 രൂപയായിരുന്നു. ഇത് 196 രൂപയായി കുറയും. നേരത്തെ ഉണ്ടായിരുന്ന ജിഎസ്ടി നിരക്ക് 18 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കി കുറച്ചതിനാല്‍ 24 രൂപയുടെ കിഴിവ് ലഭ്യമാകുമെന്ന് മില്‍മ ചെയര്മാന് കെ എസ് മണി പറഞ്ഞു.
നിത്യോപയോഗ സാധനങ്ങള്‍ക്ക് ഒപ്പം ജീവൻരക്ഷാ മരുന്നുകള്‍ക്കും വില കുറയും.
കാൻസർ, ഹീമോഫീലിയ, സ്പൈനല്‍ മസ്കുലർ അട്രോഫി, മാരക ശ്വാസകോശ രോഗങ്ങള്‍ എന്നിവക്കടക്കമുള്ള 36 മരുന്നുകളുടെമേല്‍ ചുമത്തിയിരുന്ന ജി.എസ്.ടിയാണ് പൂർണമായി ഇല്ലാതായത്. രക്ത സമ്മർദം, കൊളസ്ട്രോള്‍, നാഡി ഞരമ്ബ് രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ക്കും വില കുറയും. ബി.പി അപ്പാരറ്റസ്, ഗ്ലൂക്കോമീറ്റർ തുടങ്ങിയവക്കും വില കുറയും