ലഡാക്കിൽ പ്രക്ഷോപം കൊടുക്കുന്നു , നാല് മരണം നൂറോളം പേർക്ക് പരിക്ക്

ഫെഡറൽ പ്രദേശത്തിന് സംസ്ഥാന പദവി നൽകണമെന്നും പ്രദേശവാസികൾക്ക് ജോലി ക്വാട്ട നൽകണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധക്കാർ പോലീസുമായി ഏറ്റുമുട്ടിയതിൽ ബുധനാഴ്ച നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു . 2019-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാർ ജമ്മു കശ്മീർ സംസ്ഥാനത്ത് നിന്ന് വേർപെടുത്തി ന്യൂഡൽഹിയുടെ നേരിട്ടുള്ള ഭരണത്തിന് കീഴിലാക്കിയപ്പോൾ ബുദ്ധ-മുസ്ലീം എൻക്ലേവിന് സ്വയംഭരണാവകാശം നഷ്ടപ്പെട്ടു .
ലഡാക്കിലെ ആദിവാസി മേഖലകളെ സംരക്ഷിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സൃഷ്ടിക്കാൻ അനുവദിക്കുന്ന പ്രത്യേക പദവി നൽകണമെന്ന് ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു.
പൊലീസും പ്രക്ഷോഭകരും തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് നൂറോളം പേര്‍ക്കാണ് പരിക്കേറ്റത്. ലഡാക്കിന്റെ തലസ്ഥാനമായ ലേയിലാണ് പ്രക്ഷോഭം നടക്കുന്നത്. ഇവിടെ ചില ഭാഗങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. പ്രദേശത്ത് അര്‍ധ സൈനിക വിഭാഗത്തെ വിന്യസിച്ചു.ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭത്തിനിടെ വലിയ അക്രമ സംഭവങ്ങളാണ് അരങ്ങേറിയത്. പ്രതിഷേധക്കാര്‍ കല്ലെറിയുകയും കെട്ടിടങ്ങള്‍ തകര്‍ക്കുകയും ബിജെപിയുടെ ഒരു ഓഫീസും പൊലീസ് വാഹനവും കത്തിക്കുകയും ചെയ്തതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ചു. പ്രക്ഷോഭത്തില്‍ അറുപതിലേറെ പോലീസുകാര്‍ക്ക് പരിക്കേറ്റതായി അഡീഷണല്‍ പൊലീസ് സൂപ്രണ്ട് റിഗ്സിന് സാങ്ഡപ്പ് പറഞ്ഞു.രാവിലെ 11.30-ന് പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം വൈകുന്നേരത്തോടെ നിയന്ത്രണവിധേയമായതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് സമര നേതാവായ സോനം വാങ്ചുക് നടത്തിവന്നിരുന്ന നിരാഹാര സമരം പിന്‍വലിച്ചിരുന്നു. പ്രക്ഷോഭത്തിന്റെ ഭാഗമായി നടന്ന അക്രമങ്ങളെ ആക്ടിവിസ്റ്റായ സോനം അപലപിച്ചു.
കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ യുവാക്കള്‍ കടുത്ത നിരാശയില്‍ ആണെന്ന് സോനം വാങ്ചുക് പറഞ്ഞു. അതേസമയം ഇദ്ദേഹത്തിന്റെ പ്രകോപനപരമായ പ്രസ്താവനങ്ങളാണ് പ്രക്ഷോഭത്തിന് കാരണമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ആരോപണം.നിരാഹാര സമരം പിന്‍വലിക്കാന്‍ നിരവധി നേതാക്കള്‍ ആവശ്യപ്പെട്ടിട്ടും അദ്ദേഹം സോനം വാങ്ചുക് തുടര്‍ന്നു. നേപ്പാളിലെ ജെന്‍ സി പ്രക്ഷോഭങ്ങളെ കുറിച്ചുള്ള പരാമര്‍ശങ്ങളിലൂടെയാണ് അദ്ദേഹം ജനങ്ങളെ പ്രക്ഷോഭത്തിന് പ്രേരിപ്പിച്ചതെന്നും കേന്ദ്രസര്‍ക്കാര്‍ ആരോപിക്കുന്നു
ലഡാക്കിലെയും കാര്‍ഗിലിലെയും പ്രതിനിധികളുമായി കേന്ദ്ര സര്‍ക്കാര്‍ തലത്തിലുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അടുത്ത യോഗം ഒക്ടോബര്‍ ആറിനാണ് നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ ചില രാഷ്ട്രീയ നേതാക്കള്‍ ഇത്തരം സമാധാന ചര്‍ച്ചകളെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് സര്‍ക്കാര്‍ ആരോപിച്ചു.സോനം വാങ്ചുക്കിന്റെ പ്രകോപനപരമായ പ്രസംഗത്തിന്റെ ഫലമായി പ്രകോപിതരായ ജനക്കൂട്ടം ലേയില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ ഓഫീസും സര്‍ക്കാര്‍ ഓഫീസും ആക്രമിച്ചു. ഓഫീസുകള്‍ക്ക് തീയിട്ടു. പൊലീസ് വാഹനം കത്തിച്ചു. ജനക്കൂട്ടം പൊതുസ്വത്ത് നശിപ്പിക്കുകയും പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
30 ലധികം പൊലീസ്, സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. സ്വയം പ്രതിരോധത്തിനായി പൊലീസിന് വെടിവയ്പ്പ് നടത്തേണ്ടി വന്നു. നിര്‍ഭാഗ്യവശാല്‍ ചില നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി പ്രസ്താവനയില്‍ പറയുന്നു.5000 ത്തോളം യുവാക്കള്‍ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് കണക്കുകൂട്ടല്‍. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 കേന്ദ്രം റദ്ദാക്കുകയും പഴയ സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതോടെയാണ് 2019 ഓഗസ്റ്റില്‍ ലഡാക്ക് കേന്ദ്രഭരണ പ്രദേശം സൃഷ്ടിക്കപ്പെട്ടത്. എന്നാല്‍ അതിനു ശേഷം, ലഡാക്കിനെ പിടിച്ചുകുലുക്കിയ പ്രതിഷേധങ്ങളുടെ ഒരു പരമ്പര തന്നെ ഉണ്ടായി. സംസ്ഥാന പദവിയും സംരക്ഷണവും ആവശ്യപ്പെട്ട് ഡല്‍ഹിയിലും ലേയിലും ലഡാക്കിന്റെ മറ്റ് ഭാഗങ്ങളിലും ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധിച്ചത്.