മലപ്പുറം കോട്ടക്കലിൽ ലഹരി വേട്ട; എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ
Posted On September 26, 2025
0
34 Views

കോട്ടക്കലിൽ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. വേങ്ങര ഊരകം സ്വദേശി അരുൺ (27), വേങ്ങര വെട്ട്തോട് സ്വദേശി റഫീഖ് (36) എന്നിവരാണ് പിടിയിലായത്. 136 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് കോട്ടക്കൽ പൊലീസ് പിടികൂടിയത്.
2022-ല്‍ 780 ഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെയാണ് അരുണ്‍ വീണ്ടും മയക്കുമരുന്നുമായി പിടിയിലായത്. ലഹരി വില്‍പ്പനയിലൂടെ ലഭിച്ച 9,000 രൂപയും എംഡിഎംഎ വില്പനയ്ക്കായി ഉപയോഗിച്ച ആഡംബര ബൈക്കും കണ്ടെടുത്തു.