ഹിമാചല്‍ പ്രദേശില്‍ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു; 18 മരണം

ഹിമാചല്‍ പ്രദേശിലെ ബിലാസ്പുരില്‍ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് 18 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബസില്‍ മുപ്പതിലേറെ യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. ബിലാസ്പൂര്‍ ജില്ലയിലെ ബാലുഘട്ടില്‍ ഇന്നലെ വൈകീട്ടായിരുന്നു അപകടം.
മരോട്ടൻ-കലൗൾ റൂട്ടിൽ സഞ്ചരിക്കുന്ന ഒരു ബസാണ് അപകടത്തിൽപെട്ടത്. കനത്ത മഴയെത്തുടർന്ന് സ്വകാര്യ ബസിനു മുകളിലേക്ക് മലയിടുക്കിൽ നിന്ന് മണ്ണും പാറക്കെട്ടുകളും പതിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ്, അഗ്നിശമന, ദുരന്ത നിവാരണ അതോറിട്ടി, പ്രദേശവാസികൾ തുടങ്ങിയവരാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടത്.