കെഎസ്ആർടിസി ബസുകളില്‍ സൗജന്യയാത്ര
കൃത്യമായ തീരുമാനങ്ങളിൽ തിളങ്ങി മന്ത്രി ഗണേഷ്കുമാർ

ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് യാത്ര ചെയ്യുന്ന കാൻസർ രോഗികള്‍ക്ക് കെഎസ്ആർടിസി ബസുകളില്‍ സൗജന്യമായി യാത്ര …കാൻസർ ചികിത്സയുടെ ഭാഗമായി ആശുപത്രിയിലേക്ക് യാത്ര ചെയ്യുന്ന രോഗികള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. സമ്ബൂർണ സൗജന്യ യാത്ര പ്രഖ്യാപിച്ച്ത് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാരാണ് . ഓർഡിനറി ബസുകള്‍ മുതല്‍ സൂപ്പർഫാസ്റ്റ് ബസുകള്‍ വരെയുള്ള എല്ലാ കെഎസ്ആർടിസി സർവീസുകളിലും ഈ സൗജന്യ യാത്ര ഉറപ്പാക്കും. ഈ പ്രഖ്യാപനം, കടുത്ത രോഗാവസ്ഥയില്‍ ബുദ്ധിമുട്ടുന്നവർക്ക് സാമ്ബത്തികമായും യാത്രാപരമായും വലിയൊരനുഗ്രഹമാകും.
നിയമസഭയിലാണ് മന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. സൂപ്പർഫാസ്റ്റ് മുതല്‍ താഴോട്ടുള്ള എല്ലാ കെ എസ് ആർ ടി സി ബസുകളിലും ക്യാൻസർ രോഗികള്‍ക്ക് സമ്ബൂർണ സൗജന്യ യാത്ര അനുവദിക്കുമെന്ന് ഗണേഷ് കുമാർ വ്യക്തമാക്കി. സ്വകാര്യ ആശുപത്രികളില്‍ ചികിത്സക്ക് എത്തുന്നവർക്കും യാത്ര സൗജന്യമായിരിക്കും. കെ എസ് ആർ ടി സി ഡയറക്ടർ ബോർഡ് ഇന്ന് തന്നെ തീരുമാനം എടുത്തു പ്രഖ്യാപനം നടത്തുമെന്നും മന്ത്രി വിവരിച്ചു.
അതിനിടെ സഭയിലെ പ്രഖ്യാപനത്തിനിടെ ബഹളമുണ്ടാക്കിയ പ്രതിപക്ഷത്തെ മന്ത്രി രൂക്ഷമായി വിമർശിച്ചു. പ്രതിപക്ഷത്തിന് ഇത് വലിയ കാര്യമായിരിക്കില്ല. പ്രഖ്യാപനം നടത്തിയപ്പോള്‍ പ്രതിപക്ഷം പറയുന്നത് ഷെയിം ഷെയിം എന്നാണ്. പ്രതിപക്ഷത്തിന് ഇത് ഷെയിം ആയിരിക്കും. പക്ഷേ രോഗികളെ സംബന്ധിച്ചടുത്തോളം വലിയ കാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കാൻസർ രോഗികള്‍ക്കുള്ള സൗജന്യ യാത്ര പ്രഖ്യാപനത്തിനൊപ്പം, കെഎസ്ആർടിസിയുടെ സാമ്ബത്തിക സ്ഥിതി മെച്ചപ്പെട്ടതിനെക്കുറിച്ചുള്ള വിവരങ്ങളും മന്ത്രി സഭയില്‍ വെളിപ്പെടുത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 22 ലക്ഷത്തിന്റെ വർധനവുണ്ടായി.
കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെ എസ് ആർ ടി സി) ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം (ഓപ്പറേറ്റിംഗ് റവന്യു) സ്വന്തമാക്കിയതിന്റെ വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഒക്ടോബർ ആറാം തിയതിയാണ് കെ എസ് ആർ ടി സിയുടെ ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന കളക്ഷനായ 9.41 കോടി രൂപ നേട്ടം സ്വന്തമായത്. 2025 സെപ്റ്റംബർ 8-ാം തീയതിയാണ് എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനമായ 10.19 കോടി രൂപ കെ എസ് ആർ ടി സി നേടിയത്. ജീവനക്കാരുടെയും, സൂപ്പർവൈസർമാരുടെയും, ഓഫീസർമാരുടെയും ഏകോപിതമായ പരിശ്രമങ്ങളിലൂടെയാണ് തുടർച്ചയായി മികച്ച വരുമാനം നേടി മുന്നേറുന്നതിന് സഹായകരമാകുന്നതെന്ന് കെ എസ് ആർ ടി സി അറിയിച്ചു. ഗതാഗത വകുപ്പ് മന്ത്രിയുടെ കാലോചിതമായ പരിഷ്ക്കരണ നടപടികളും, കെ എസ് ആർ ടി സി മാനേജ്മെന്റിന്റെ നേതൃത്വത്തില്‍ നടത്തിയ തുടർ പ്രവർത്തനങ്ങളും ഈ വലിയ മുന്നേറ്റത്തിന് നിർണായകമായെന്ന് കെ എസ് ആർ ടി സി വ്യക്തമാക്കി.
യാത്രക്കാർ വർധിച്ചതിലൂടെ 26 കോടി രൂപയുടെ അധിക വരുമാനം നേടാൻ കെഎസ്ആർടിസിക്ക് കഴിഞ്ഞു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന വരുമാനമായി 10.19 കോടി രൂപ കെഎസ്ആർടിസി അടുത്തിടെ നേടി. അതിനു പിന്നാലെ, രണ്ടാമത്തെ ഉയർന്ന വരുമാനമായ 9.41 കോടി രൂപയും തിങ്കളാഴ്ച രേഖപ്പെടുത്തി.
നഷ്ടം കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി പുതിയ ബസുകള്‍ വാങ്ങി. യാത്രക്കാർ കുറവുള്ള റൂട്ടുകളിലെ സർവീസുകള്‍ കാര്യക്ഷമമാക്കി. ഓഗസ്റ്റ് മാസത്തില്‍ മാത്രം 15 കോടി രൂപയിലധികം അധിക വരുമാനം നേടാൻ സാധിച്ചു.
ബസുകളില്‍ ഓണ്‍ലൈൻ പേമെന്റ് സൗകര്യം ഏർപ്പെടുത്തിയത് കൂടുതല്‍ യാത്രക്കാരെ ആകർഷിക്കാൻ കാരണമായി. വനിതകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായ യാത്രാന്തരീക്ഷം ഉറപ്പാക്കിയത് യാത്രക്കാരുടെ എണ്ണം കൂടാൻ സഹായിച്ചു. ഒരു കിലോമീറ്ററിലെ വരുമാനം 45.79 രൂപയില്‍ നിന്ന് 49.81 രൂപയായി വർധിച്ചു. ഒരു ബസിന്റെ ശരാശരി പ്രതിദിന വരുമാനം 15,600 രൂപയില്‍ നിന്ന് 16,768 രൂപയായി ഉയർത്താൻ സാധിച്ചു.