1993ലെ മുംബൈ സ്ഫോടനം തടയാൻ നടൻ സഞ്ജയ് ദത്തിന് കഴിയുമായിരുന്നുവെന്ന് മുൻ പബ്ലിക് പ്രോസിക്യൂട്ടർ
1993ലെ മുംബൈ സ്ഫോടനം തടയാൻ നടൻ സഞ്ജയ് ദത്തിന് കഴിയുമായിരുന്നുവെന്ന് മുൻ പബ്ലിക് പ്രോസിക്യൂട്ടർ ഉജ്ജ്വല്‍ നികം. മുംബൈ സ്ഫോടനങ്ങളുടെ ഗൂഢാലോചനയിൽ സഞ്ജയ് ദത്തിന് നേരിട്ട് പങ്കില്ലായിരുന്നെങ്കിലും, സ്ഫോടനങ്ങൾ ഒഴിവാക്കാൻ അദ്ദേഹത്തിന് പോലീസിനെ സഹായിക്കാമായിരുന്നു എന്നാണ് ഉജ്ജ്വൽ നികത്തിൻ്റെ അഭിപ്രായം.
സഞ്ജയ് ദത്തിന് ആക്രമണത്തിന് മുൻപ് ആയുധങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചിരുന്നുവെന്നും, അത് പൊലീസിനെ അറിയിച്ചിരുന്നെങ്കില്‍ നിരവധി ജീവനുകള്‍ രക്ഷിക്കാമായിരുന്നുവെന്നും നികം അഭിപ്രായപ്പെട്ടു. ഒരു യുട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
1993 മാർച്ച് 12ന് മുംബൈയില്‍ നടന്ന സ്ഫോടന പരമ്ബരകളില്‍ 250ലധികം പേർ കൊല്ലപ്പെട്ടത്. ഈ കേസില്‍ അബു സലേം ഉള്‍പ്പെടെയുള്ള അധോലോക ഭീകരവാദികള്‍ക്കെതിരെ വൻ അന്വേഷണങ്ങളായിരുന്നു നടന്നത്.ഈ സംഭവത്തിലാണ് വെളിപ്പെടുത്തല്‍. ‘സഞ്ജയ് ദത്തിന് ആയുധങ്ങളോട് വലിയ ഭ്രമമുണ്ടായിരുന്നു. അബു സലേം ആയുധങ്ങളുമായി അദ്ദേഹത്തിന്റെ വീട്ടിലേക്ക് എത്തിയപ്പോള്‍ ദത്ത് ഒരു AK-56 റൈഫിള്‍ സ്വന്തമായി സൂക്ഷിച്ചു. ബാക്കി ആയുധങ്ങള്‍ തിരികെ അയച്ചു. അന്ന് തന്നെ അദ്ദേഹം പൊലീസിനെ വിവരം അറിയിച്ചിരുന്നെങ്കില്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണം തടയാനാകുമായിരുന്നു,- നികം വ്യക്തമാക്കി.
‘അദ്ദേഹം വിവരങ്ങള്‍ പങ്കുവെച്ചിരുന്നെങ്കില്‍ അന്വേഷണം നേരത്തെ തന്നെ തുടങ്ങാമായിരുന്നു. ദത്തിന് അന്ന് വലിയ ഉത്തരവാദിത്വമുണ്ടായിരുന്നു,’ എന്നായിരുന്നു നികം പറഞ്ഞത്. 1993 മുംബൈ സ്ഫോടന കേസില്‍ ടെററിസം ആൻഡ് ഡിസ്രപ്റ്റീവ് ആക്ടിവിറ്റീസ് (ടാഡ) നിയമപ്രകാരം സഞ്ജയ് ദത്തിനെതിരെ കേസെടുത്തിരുന്നു.
എന്നാല്‍, പിന്നീട് ഭീകരത ആരോപണങ്ങളില്‍നിന്ന് അദ്ദേഹത്തെ വെറുതെ വിട്ടെങ്കിലും, അനധികൃതമായി ആയുധം സൂക്ഷിച്ചതിന് ശിക്ഷ വിധിച്ചിരുന്നു. കോണ്‍ഗ്രസ് എംപിയും നടനുമായിരുന്ന സുനില്‍ ദത്തിന്റെ മകനായതിനാല്‍ വലിയ രാഷ്ട്രീയ കോളിളക്കങ്ങളാണ് സംഭവത്തില്‍ ഉണ്ടായത്.
സ്ഫോടനത്തിന് ദിവസങ്ങൾക്കു മുമ്പ്, അധോലോക നേതാവായ അബു സലേം ആയുധങ്ങൾ നിറച്ച ഒരു വാഹനം (വാനോ ടെമ്പോയോ) സഞ്ജയ് ദത്തിൻ്റെ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. ഈ വാഹനത്തിൽ ഗ്രനേഡുകളും എകെ-47 പോലുള്ള തോക്കുകളും ഉണ്ടായിരുന്നു. ആയുധങ്ങൾ കണ്ടപ്പോൾ, അതിനെക്കുറിച്ച് നടൻ പോലീസിനെ അറിയിച്ചിരുന്നെങ്കിൽ, പോലീസ് അന്വേഷണം നടത്തുകയും അതുവഴി മുംബൈ സ്ഫോടനങ്ങൾ തടയാൻ കഴിയുമായിരുന്നു എന്നാണ് നികം പറയുന്നത്.
1993-ലെ മുംബൈ സ്ഫോടനം ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ ഭീകരാക്രമണങ്ങളിൽ ഒന്നാണ്.
1993 മാർച്ച് 12-നാണ് ഈ സ്ഫോടന പരമ്പര നടന്നത്… മുംബൈ നഗരത്തിലുടനീളം ഏകദേശം രണ്ട് മണിക്കൂറിനുള്ളിൽ 12-ഓളം സ്ഥലങ്ങളിൽ ഏകോപിപ്പിച്ച ബോംബ് സ്ഫോടനങ്ങളാണ് നടന്നത്. ലോകത്തിൽ ഇത്തരത്തിൽ നടന്ന ആദ്യത്തെ ‘സീരിയൽ ബോംബ് സ്ഫോടന പരമ്പര’യായി ഇത് കണക്കാക്കപ്പെടുന്നു…ഈ ആക്രമണങ്ങളിൽ 257 പേർ കൊല്ലപ്പെടുകയും 700-ൽ അധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു.
മുംബൈ ആസ്ഥാനമായുള്ള അധോലോക സംഘടനയായ ‘ഡി-കമ്പനി’യുടെ തലവൻ ദാവൂദ് ഇബ്രാഹിം ആണ് ആക്രമണങ്ങൾ ആസൂത്രണം ചെയ്തതും ഏകോപിപ്പിച്ചതും എന്ന് കരുതപ്പെടുന്നു. ഇയാളുടെ കൂട്ടാളികളായ ടൈഗർ മേമൻ, യാക്കൂബ് മേമൻ തുടങ്ങിയവരും ഇതിൽ പ്രധാന പങ്കുവഹിച്ചു. 1992-ൽ അയോധ്യയിലെ ബാബറി മസ്ജിദ് തകർത്തതിനോടുള്ള പ്രതികാരമായിട്ടാണ് ഈ ആക്രമണം നടത്തിയത്.
ശിക്ഷ: കേസിൽ പ്രധാന പ്രതികളിലൊരാളായ യാക്കൂബ് മേമനെ 2015-ൽ തൂക്കിലേറ്റി. അബു സലീം, മുസ്തഫ ദോസ (ഇയാൾ ജയിലിൽ വച്ച് മരിച്ചു), താഹിർ മർച്ചന്റ്, കരീമുള്ള ഖാൻ തുടങ്ങിയ മറ്റ് പ്രതികളെ കോടതി കുറ്റക്കാരായി കണ്ടെത്തുകയും ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ദാവൂദ് ഇബ്രാഹിം, ടൈഗർ മേമൻ എന്നിവരടക്കമുള്ള മുഖ്യപ്രതികൾ ഇപ്പോഴും ഒളിവിലാണ്.













