ഒറ്റയടിക്ക് 840 രൂപ കുറഞ്ഞു; സ്വര്‍ണ വില 92,000ല്‍ താഴെ
Posted On October 27, 2025
0
212 Views
ഇന്ന് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം ആയിരത്തോളം രൂപ വര്‍ധിച്ച സ്വര്‍ണവില ഇന്ന് അതേപോലെ കുറയുകയായിരുന്നു.നിലവില്‍ 92,000ല്‍ താഴെയാണ് സ്വര്‍ണവില.
ഇന്ന് പവന് 840 രൂപയാണ് കുറഞ്ഞത്. 91,280 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 105 രൂപയാണ് കുറഞ്ഞത്. 11,410 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒരിടവേളയ്ക്ക് ശേഷം ശനിയാഴ്ച പവന് ഒറ്റയടിക്ക് 920 രൂപയാണ് വര്‍ധിച്ചത്. ഈ മാസം സ്വര്‍ണവിലയില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഒക്ടോബര്‍ മൂന്നിനായിരുന്നു. അന്ന് 86,560 രൂപയായിരുന്നു വില.
Trending Now
കോഴിക്കോട് - ദുബായ് സ്പൈസ് ജെറ്റ് വിമാനം റദ്ദാക്കി
August 18, 2026













