പൊലീസ് ജീപ്പ് കാനയിലേക്ക് മറിഞ്ഞു; ദിലീപ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് പരുക്കേറ്റു
Posted On October 27, 2025
0
8 Views
കുട്ടനെല്ലൂരില്‍ ദേശീയപാതയിൽ പൊലീസ് വാഹനം നിയന്ത്രണം തെറ്റി കാനയിലേക്ക് മറിഞ്ഞു. എറണാകുളത്തു നിന്നും തൃശൂര്‍ പൊലീസ് അക്കാദമിയിലേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്.
വാഹനത്തില്‍ ഉണ്ടായിരുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസ്, ഡ്രൈവര്‍ പത്മകുമാര്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ബൈജു പൗലോസിന്റെ കൈക്ക് പൊട്ടലേറ്റു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടിയെ ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥനാണ് ബൈജു പൗലോസ്.













