ചൈനയുടെ ‘സൂപ്പർ ഡാം’ ഇന്ത്യക്ക് ഭീഷണി: ബ്രഹ്മപുത്രയുടെ ഗതി മാറ്റുമോ, ‘വാട്ടർ ബോംബ്’ ആകുമോ മോട്ടുവോ ജലവൈദ്യുത നിലയം?
ടിബറ്റിലെ യാർലുങ് സാങ്പോ നദിയിൽ ചൈന നിർമ്മിക്കാൻ ഒരുങ്ങുന്ന ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതികളിലൊന്നായ മോട്ടുവോ ജലവൈദ്യുത നിലയം ഇന്ത്യയുടെ ജലസുരക്ഷയ്ക്ക് കടുത്ത ഭീഷണിയാകുമെന്ന് റിപ്പോർട്ടുകൾ. ഏഷ്യയിലെ ഏറ്റവും വലിയ നദികളിലൊന്നായ ബ്രഹ്മപുത്രയുടെ അതായത് ടിയർലുങ് സാങ്പോ നദി ഇന്ത്യയിലെത്തുമ്പോൾ ബ്രഹ്മപുത്രയായി മാറുന്നു …അതിന്റെ ഒഴുക്കിനെ നിയന്ത്രിക്കാൻ ചൈനയ്ക്ക് അധികാരം നൽകുന്ന ഈ പദ്ധതി, മേഖലയിൽ വലിയ പാരിസ്ഥിതിക, രാഷ്ട്രീയ പ്രതിസന്ധിക്ക് വഴിവെക്കുമെന്നാണ് ഇന്ത്യയുടെ ആശങ്ക.
റിപ്പബ്ലിക്ക് ഒഫ് ചൈനയുടെ പ്രസിഡന്റായിരുന്ന സണ്‍ യാറ്റ്സെൻ ആണ് അണക്കെട്ട് നിർമ്മിക്കുന്നത് ആദ്യമായി നിർദ്ദേശം നല്‍കിയത്. പതിറ്റാണ്ടുകളാണ് ഈ അണക്കെട്ടിന്റെ നിർമ്മാണത്തിന് വേണ്ടിവന്നത്. ഭൂമിയുടെ ഭ്രമണത്തിന്റെ വേഗത കുറയുന്നതിന് ഈ അണക്കെട്ടിന്റെ നിർമാണം കാരണമായെന്ന് റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ത്രീ ഗോർജസിന് പുറമെ ലോകത്തിലെ ഏറ്റവും ശക്തമായ ജലവൈദ്യുത പദ്ധതി നിർമ്മിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ് ചൈന.
മോട്ടുവോ ഡാം യാഥാർത്ഥ്യമാകുന്നതോടെ, ബ്രഹ്മപുത്ര നദിയിലെ ജലപ്രവാഹം പൂർണ്ണമായും ചൈനയുടെ നിയന്ത്രണത്തിലാകും…ഡാമിൽ വെള്ളം ശേഖരിക്കുന്ന സമയത്തോ അറ്റകുറ്റപ്പണികൾ നടത്തുന്ന സമയത്തോ നദിയിലെ ജലം തടഞ്ഞുനിർത്താനുള്ള സാധ്യതയുണ്ട്. ഇത് അരുണാചൽ പ്രദേശ്, അസം സംസ്ഥാനങ്ങളിലെ കൃഷിയെയും കുടിവെള്ള ലഭ്യതയെയും സാരമായി ബാധിച്ചേക്കാം…ഇന്ത്യയുമായി അതിർത്തിയിൽ സംഘർഷങ്ങളുണ്ടാകുമ്പോൾ, നദീജലം തടഞ്ഞുവെച്ചുകൊണ്ട് ‘ഭൗമ-രാഷ്ട്രീയ ആയുധമായി’ ഡാമിനെ ഉപയോഗിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്ന് പ്രതിരോധ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു..അരുണാചൽ പ്രദേശ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ മോട്ടുവോ ഡാമിനെ “വാട്ടർ ബോംബ്” എന്ന് വിശേഷിപ്പിച്ചത് ഈ ഭീഷണി മുൻനിർത്തിയാണ്.
അടിയന്തിര സാഹചര്യങ്ങളിലോ അല്ലെങ്കിൽ വൈദ്യുതി ഉത്പാദന ആവശ്യങ്ങൾക്കോ ചൈന മുന്നറിയിപ്പില്ലാതെ അണക്കെട്ട് തുറന്നുവിട്ടാൽ, ബ്രഹ്മപുത്രയുടെ താഴ്വരകളായ അരുണാചൽ പ്രദേശിലും അസമിലും വൻ നാശനഷ്ടങ്ങളുണ്ടാക്കുന്ന പ്രളയം ഉണ്ടാകാൻ സാധ്യതയുണ്ട്..ഭൂകമ്പ സാധ്യതയേറിയ ഹിമാലയൻ മേഖലയിലാണ് ഡാം നിർമ്മിക്കുന്നത്. ഡാം തകർന്നാൽ ഉണ്ടാകുന്ന പ്രത്യാഘാതം അതിരൂക്ഷമായിരിക്കും..നദിയുടെ സ്വാഭാവികമായ ജലപ്രവാഹവും എക്കൽ മണ്ണൊഴുക്കും തടസ്സപ്പെടുന്നത് താഴെയുള്ള നദീതടങ്ങളിലെ പാരിസ്ഥിതിക സന്തുലിതാവസ്ഥയെ തകർക്കും. പ്രാദേശിക മത്സ്യസമ്പത്തിനും വന്യജീവികൾക്കും ഇത് കടുത്ത ഭീഷണിയാണ്.
ചൈനയുടെ ഈ നീക്കത്തെ പ്രതിരോധിക്കാൻ ഇന്ത്യ നയതന്ത്രപരമായും അടിസ്ഥാന സൗകര്യ വികസനത്തിലൂടെയും നീങ്ങുകയാണ്… നദീജലം സംബന്ധിച്ച് കൂടുതൽ സുതാര്യതയും വിവര പങ്കുവെക്കലും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ ചൈനയുമായി നയതന്ത്ര ചർച്ചകൾ തുടരുന്നുണ്ട്…ചൈനയുടെ ജലനിയന്ത്രണ ശ്രമങ്ങളെ മറികടക്കാൻ ബ്രഹ്മപുത്രയുടെ പോഷക നദിയായ സിയാങ്ങിൽ ‘സിയാങ് അപ്പർ മൾട്ടിപർപ്പസ് പ്രോജക്റ്റ്’ എന്ന പേരിൽ വൻകിട ജലവൈദ്യുത നിലയം നിർമ്മിക്കാൻ ഇന്ത്യ പദ്ധതിയിടുന്നു. ചൈന ജലം തടഞ്ഞാലും ഇന്ത്യയുടെ ഭാഗത്തുള്ള ജലലഭ്യത ഉറപ്പാക്കാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രോ പ്രൊജക്റ്റുകൾ നിർമ്മിക്കാനുള്ള ചൈനയുടെ നീക്കം, പ്രദേശിക ഊർജ്ജ ആവശ്യകതകൾ നിറവേറ്റാൻ വേണ്ടിയാണെന്ന് ബീജിംഗ് അവകാശപ്പെടുന്നുണ്ടെങ്കിലും, ദക്ഷിണേഷ്യൻ രാജ്യങ്ങളായ ഇന്ത്യയിലും ബംഗ്ലാദേശിലും ഈ പദ്ധതികൾ ജലയുദ്ധത്തിലേക്കുള്ള ആദ്യപടിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
ടിബറ്റിലെ ഹിമാലൻ മേഖലയിലാണ് അണക്കെട്ട് നിർമിക്കുന്നത്. 2025 മദ്ധ്യത്തോടെയായിരുന്നു പദ്ധതി പ്രഖ്യാപിച്ചത്. 165 ബില്യണ്‍ ഡോളർ ആണ് പദ്ധതിയുടെ ചെലവ് കണക്കാക്കുന്നത്. ‘മോട്ടുവോ ജലവൈദ്യുത നിലയം’ എന്നാണ് പദ്ധതിക്ക് പേര് നല്‍കിയിരിക്കുന്നത്. നിലയത്തിലൂടെ 60 ജിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് നീക്കം. ത്രീ ഗോർജസ് അണക്കെട്ടിന്റെ ഉത്പാദനത്തിന്റെ ഏകദേശം മൂന്നിരട്ടിയാണിത്. ബ്രഹ്മപുത്ര, യമുന എന്നീ നദികളായി ഇന്ത്യയിലേക്കും ബംഗ്ലാദേശിലേക്കും ഒഴുകുന്ന യാർലംഗ് സാംഗ്പോ നദിയിലാണ് ജലവൈദ്യുത നിലയം നിർമിക്കുന്നത്.
ദേശീയ കാലാവസ്ഥാ നയങ്ങള്‍ കൈവരിക്കുന്നതിലേക്കുള്ള തന്ത്രപരമായ ചുവടുവയ്പ്പായിട്ടാണ് ചൈനീസ് സർക്കാർ പുതിയ അണക്കെട്ടിനെ കാണുന്നത്. മാത്രമല്ല പുനരുപയോഗ ഊർജ ഉത്പാദനം വർദ്ധിപ്പിക്കുന്നതിലൂടെ കല്‍ക്കരിയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ലക്ഷ്യമിടുന്നു. താഴ്ന്ന പ്രദേശങ്ങളിലെ രാജ്യങ്ങളെ പുതിയ അണക്കെട്ട് പ്രതികൂലമായി ബാധിക്കില്ലെന്നാണ് ചൈന പറയുന്നത്. ടിബറ്റ് ഉള്‍പ്പെടുന്ന പടിഞ്ഞാറൻ പ്രവിശ്യകളില്‍ നിന്ന് കിഴക്കൻ ചൈനയുടെ വ്യാവസായിക കേന്ദ്രങ്ങളിലേക്ക് വൈദ്യുതി അയയ്ക്കുന്ന പടിഞ്ഞാറ്-കിഴക്ക് വൈദ്യുതി പ്രക്ഷേപണ സംരംഭത്തില്‍ പുതിയ അണക്കെട്ടിന്റെ പങ്കും ചൈനീസ് സർക്കാർ ചൂണ്ടിക്കാട്ടുന്നു.












