കുമ്പിടിയാ കുമ്പിടി !!!!രാഷ്ട്രപതിക്കൊപ്പം പാക്കിസ്ഥാൻ പിടിച്ചുകൊണ്ട് പോയെന്ന് പറയപ്പെടുന്ന ശിവാംഗി സിങ്
ഇന്ത്യൻ വ്യോമസേനയുടെ കരുത്തും സ്ത്രീശക്തിയും വിളിച്ചോതി, റഫാൽ യുദ്ധവിമാനം പറത്തിയ ആദ്യ വനിതാ പൈലറ്റായ സ്ക്വാഡ്രൺ ലീഡർ ശിവാംഗി സിങ് വീണ്ടും വാർത്തകളിൽ നിറയുന്നു. മാസങ്ങൾക്ക് മുമ്പ് പാകിസ്ഥാൻ പ്രചരിപ്പിച്ച വ്യാജവാർത്തകൾക്ക് ഒറ്റ ചിത്രം കൊണ്ട് മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യ . കഴിഞ്ഞ ദിവസം അംബാല എയർഫോഴ്സ് സ്റ്റേഷൻ സന്ദർശിച്ച രാഷ്ട്രപതി ദ്രൗപതി മുർമുവിനൊപ്പമുള്ള ശിവാംഗിയുടെ ചിത്രം പുറത്തുവന്നതോടെയാണ് പാക് പ്രചാരണം വീണ്ടും ചർച്ചയായത്.
രാഷ്ട്രപതി ദ്രൗപദി മുര്‍മു റഫാല്‍ യുദ്ധവിമാനത്തില്‍ പറന്ന ചരിത്രദിവസമായിരുന്നു അത് . ഹരിയാണയിലെ അംബാല വ്യോമത്താവളത്തില്‍നിന്നാണ് രാഷ്ട്രപതി റഫാല്‍ യുദ്ധവിമാനത്തില്‍ 30 മിനിറ്റോളം പറന്നത്.ഈ ചരിത്രമുഹൂര്‍ത്തത്തിന് പിന്നാലെ വിവിധ വ്യോസേനാ ഉദ്യോഗസ്ഥര്‍ക്കൊപ്പമുള്ള രാഷ്ട്രപതി ഫോട്ടോകളും പുറത്തുവന്നിരുന്നു. ഈ ഫോട്ടോകളിലൊന്നില്‍ രാഷ്ട്രപതിക്കൊപ്പം ഒരു വനിതാ വ്യോമസേന ഉദ്യോഗസ്ഥയുമുണ്ടായിരുന്നു- വ്യോമസേനയിലെ സ്ക്വാഡ്രണ്‍ ലീഡറായ ശിവാംഗി സിങ്.
റഫാൽ യുദ്ധവിമാനത്തിൽ പരിശീലന പറക്കൽ നടത്തി ചരിത്രം സൃഷ്ടിച്ച രാഷ്ട്രപതി ദ്രൗപതി മുർമു, അംബാല വ്യോമസേനാ താവളത്തിൽ വെച്ച് ശിവാംഗി സിങ്ങിനൊപ്പം നിൽക്കുന്ന ചിത്രമാണ് വൈറലായത്. ഇന്ത്യൻ സായുധ സേനയുടെ സുപ്രീം കമാൻഡർ എന്ന നിലയിൽ രാഷ്ട്രപതി നടത്തിയ ഈ സന്ദർശനം സുപ്രധാനമായിരുന്നു.ഈ ചിത്രം പുറത്തുവന്നതോടെ, പാകിസ്ഥാൻ നേരത്തെ പ്രചരിപ്പിച്ച “ശിവാംഗി സിങ്ങിനെ പിടികൂടി” എന്ന കള്ളവാർത്ത അടിസ്ഥാനരഹിതമാണെന്ന് ഒരിക്കൽക്കൂടി തെളിയിക്കപ്പെട്ടു. രാജ്യത്തിൻ്റെ പരമോന്നത വ്യക്തിത്വത്തിനൊപ്പം, അഭിമാനപൂർവ്വം രാജ്യസേവനത്തിൽ തുടരുന്ന ശിവാംഗിയുടെ സാന്നിധ്യം, വ്യാജവാർത്തകളെ തള്ളിക്കളയാനുള്ള ഏറ്റവും ശക്തമായ ദൃശ്യരൂപമായി മാറി.
”ഓപ്പറേഷൻ സിന്ദൂർ”: പാക് വ്യാജ പ്രചാരണത്തിന്റെ തുടക്കം..ഈ വിഷയം വീണ്ടും ചർച്ചയാക്കിയതിന് പിന്നിൽ, മുമ്പ് നടന്ന “ഓപ്പറേഷൻ സിന്ദൂർ” എന്ന സൈനിക ദൗത്യവുമായി ബന്ധപ്പെട്ട പാകിസ്ഥാൻ്റെ വ്യാജ പ്രചാരണങ്ങളാണ്…ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങൾക്ക് പ്രതികാരമായി ഇന്ത്യൻ വ്യോമസേന പാക് അധീന കശ്മീരിലെ ഭീകര ക്യാമ്പുകൾ ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണമായിരുന്നു ഓപ്പറേഷൻ സിന്ദൂർ.
ഈ നിർണ്ണായക ദൗത്യത്തിൽ, ശിവാംഗി സിങ് ഉൾപ്പെടെയുള്ളവർ പറത്തിയ റഫാൽ ജെറ്റുകൾ പ്രധാന പങ്ക് വഹിച്ചു…ഓപ്പറേഷൻ സിന്ദൂറിന് തൊട്ടുപിന്നാലെയാണ് പാകിസ്ഥാൻ കേന്ദ്രീകരിച്ചുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വ്യാപകമായി കള്ളപ്രചരണം നടത്തിയത്. ഇന്ത്യയുടെ റഫാൽ വിമാനങ്ങളിലൊന്ന് തങ്ങൾ വെടിവെച്ചിട്ടെന്നും, അതിലുണ്ടായിരുന്ന പൈലറ്റായ സ്ക്വാഡ്രൺ ലീഡർ ശിവാംഗി സിങ്ങിനെ പാക് സൈന്യം പിടികൂടിയെന്നും അവർ വാദിച്ചു. ചില റിപ്പോർട്ടുകൾ വ്യാജ വീഡിയോകളും ചിത്രങ്ങളും വരെ പ്രചരിപ്പിച്ചു.
എന്നാൽ, ഈ പ്രചാരണങ്ങളെ ഇന്ത്യൻ വ്യോമസേന തള്ളിക്കളഞ്ഞു. ശിവാംഗിക്ക് ക്വാളിഫൈഡ് ഫ്ലൈയിംഗ് ഇൻസ്ട്രക്ടർ ബാഡ്ജ് ലഭിച്ചതിൻ്റെ ചിത്രങ്ങൾ IAF പുറത്തുവിട്ടതോടെ പാക് പ്രചാരണങ്ങളുടെ മുനയൊടിഞ്ഞു..ഇപ്പോൾ, രാഷ്ട്രപതിക്കൊപ്പമുള്ള ചിത്രം ശിവാംഗി സിങ് പൂർണ്ണ ആരോഗ്യവതിയും രാജ്യത്തിനായി സേവനം ചെയ്യുന്നവളുമാണെന്ന് ലോകത്തെ വീണ്ടും ഓർമ്മിപ്പിച്ചു. സിയാല്‍കോട്ടിന് സമീപത്തുവെച്ച് ഇന്ത്യയുടെ യുദ്ധവിമാനം വെടിവെച്ചിട്ടെന്നും ഇതില്‍നിന്നും ചാടിയ വനിതാ പൈലറ്റിനെ പാക് സേന പിടികൂടിയെന്നുമായിരുന്നു പാകിസ്താന്റെ അന്ന് അവകാശപ്പെട്ടത്. എന്നാല്‍, പാകിസ്താന്റേത് തെറ്റായപ്രചാരണമാണെന്ന് ഇന്ത്യ അന്നേ മറുപടി നല്കി. തങ്ങളുടെ എല്ലാ പൈലറ്റുമാരും ലക്ഷ്യം പൂര്‍ത്തിയാക്കി തിരികെയെത്തിയെന്നും ഓപ്പറേഷന് സിന്ദൂറിന് ശേഷം സൈന്യം നടത്തിയ പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
റഫാൽ ജെറ്റ് പറത്തുന്ന ആദ്യ ഇന്ത്യൻ വനിതാ പൈലറ്റ് എന്ന നിലയിൽ, ശിവാംഗി സിങ് ഇന്ത്യൻ വ്യോമസേനയുടെ വളരുന്ന കരുത്തിൻ്റെയും രാജ്യത്തിൻ്റെ സ്ത്രീശക്തിയുടെയും പ്രതീകമായി തലയുയർത്തി നിൽക്കുന്നു.













