വൻ ക്ഷേമപ്രഖ്യാപനങ്ങളുമായി സർക്കാർ: പെൻഷൻ 2000 രൂപയാക്കി; 35-60 വയസ്സുള്ള സ്ത്രീകൾക്ക് പുതിയ ‘സുരക്ഷാ പെൻഷൻ’
തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായി സംസ്ഥാന സർക്കാർ വൻ ജനപ്രിയ പദ്ധതികൾ പ്രഖ്യാപിച്ചു. സാമൂഹ്യസുരക്ഷാ പെൻഷൻ വർദ്ധിപ്പിച്ചതിനൊപ്പം, 35 മുതൽ 60 വയസ്സുവരെയുള്ള സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്കായി പ്രതിമാസം 1000 രൂപയുടെ പുതിയ ‘സ്ത്രീ സുരക്ഷാ പെൻഷൻ’ പദ്ധതിയും നടപ്പിലാക്കാൻ തീരുമാനിച്ചു. കേരളപ്പിറവി ദിനമായ നവംബർ 1 മുതൽ പുതിയ പദ്ധതികൾ പ്രാബല്യത്തിൽ വരും..മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.
സ്ത്രീ സുരക്ഷാ പദ്ധതി ഈ പദ്ധതിയുടെ പേര്..35 വയസ്സ് മുതൽ 60 വയസ്സ് വരെ പ്രായമുള്ള സ്ത്രീകൾക്ക് ഇതിന്റെ ഗുണം ലഭിക്കും .
എന്നാൽ നിലവിൽ മറ്റൊരു സാമൂഹിക സുരക്ഷാ പെൻഷനുകളുടെയും ഗുണഭോക്താക്കൾ അല്ലാത്ത സ്ത്രീകൾക്കാണ് ഈ പെൻഷൻ ലഭിക്കുക.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ സ്ത്രീകൾക്കായി ഉദ്ദേശിച്ചുള്ളതിനാൽ, അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്), മുൻഗണനാ വിഭാഗം (പിങ്ക് കാർഡ്) എന്നിവയിൽ ഉൾപ്പെട്ട സ്ത്രീകൾക്കായിരിക്കും ഈ പെൻഷൻ ലഭിക്കുക. ഈ വിഭാഗത്തിൽ ഉൾപ്പെടുന്ന ട്രാൻസ്ജെൻഡർ വനിതകൾക്കും പെൻഷൻ ലഭിക്കും.
പ്രതിമാസം 1000 രൂപ വീതമാന് ധനസഹായം ലഭിക്കുക .സംസ്ഥാനത്തെ ഏകദേശം 31.34 ലക്ഷം സ്ത്രീകൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്..പുതിയ പദ്ധതികളും ആനുകൂല്യങ്ങളും കേരളപ്പിറവി ദിനമായ നവംബർ 1 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
ഈ പെൻഷൻ പ്രഖ്യാപനത്തോടൊപ്പം മറ്റ് ചില സുപ്രധാന പ്രഖ്യാപനങ്ങളും സർക്കാർ നടത്തിയിരുന്നു..നിലവിലെ സാമൂഹ്യക്ഷേമ പെൻഷൻ 1600 രൂപയിൽ നിന്ന് 2000 രൂപയായി വർദ്ധിപ്പിച്ചു..ആശാ വർക്കർമാർ, അങ്കണവാടി വർക്കർമാർ, ഹെൽപ്പർമാർ, സാക്ഷരതാ പ്രേരക്മാർ എന്നിവരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വർദ്ധിപ്പിച്ചു.
18 മുതൽ 30 വയസ്സുവരെയുള്ള സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന യുവതീയുവാക്കൾക്ക് തൊഴിൽപരമായ സ്കിൽ ഡെവലപ്മെൻ്റ്, മത്സരപരീക്ഷാ പരിശീലനം എന്നിവയ്ക്കായി പ്രതിമാസം 1000 രൂപ ധനസഹായം നൽകും.
അതേസമയം കേരള സർക്കാർ പ്രഖ്യാപിച്ച ഈ പുതിയ ക്ഷേമ പദ്ധതികൾ, പ്രത്യേകിച്ച് പെൻഷൻ വർദ്ധനവും 35-നും 60-നും ഇടയിലുള്ള സ്ത്രീകൾക്കുള്ള പുതിയ പെൻഷനും, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെ ലക്ഷ്യം വെച്ചുള്ളതാണ് എന്ന് രാഷ്ട്രീയ നിരീക്ഷകരും മാധ്യമങ്ങളും പൊതുവെ വിലയിരുത്തുന്നുണ്ട്.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടൻ ഉണ്ടാകാൻ സാധ്യതയുള്ള ഒരു സമയത്താണ് ഇത്രയും വലിയ സാമ്പത്തിക ബാധ്യത വരുന്ന പ്രഖ്യാപനങ്ങൾ നടത്തിയിരിക്കുന്നത്. ഇത് വോട്ടർമാരെ ആകർഷിക്കാനുള്ള ഒരു ‘തിരഞ്ഞെടുപ്പ് തന്ത്രം’ആയി വ്യാഖ്യാനിക്കപ്പെടുന്നു.
2020-ലെ തദ്ദേശ തിരഞ്ഞെടുപ്പുകളിലും 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലും ക്ഷേമപദ്ധതികൾ (പ്രത്യേകിച്ച് കിറ്റ് വിതരണം) വഴി എൽഡിഎഫ് സർക്കാർ വലിയ രാഷ്ട്രീയ വിജയം നേടിയ പശ്ചാത്തലമുണ്ട്. ഈ ‘ക്ഷേമത്തിലൂടെയുള്ള വിജയം’ എന്ന തന്ത്രം തന്നെയാണ് ഇപ്പോഴും സർക്കാർ പരീക്ഷിക്കുന്നതെന്നാണ് വിലയിരുത്തൽ.
എന്നാൽ ‘നവകേരള സദസ്സ്’ വഴിയുള്ള ജനസമ്പർക്ക പരിപാടികൾക്ക് ശേഷം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പുതിയ പദ്ധതികൾ ആസൂത്രണം ചെയ്തതെന്നും സർക്കാർ പറയുന്നു. കടുത്ത സാമ്പത്തിക ഞെരുക്കത്തിനിടയിലും ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാനുള്ള സർക്കാരിന്റെ പ്രതിബദ്ധതയാണ് ഈ പ്രഖ്യാപനങ്ങളെന്നാണ് ഭരണപക്ഷം വാദിക്കുന്നത്..സാമൂഹ്യക്ഷേമ പെൻഷൻ 2000 രൂപയായി വർദ്ധിപ്പിച്ചത്, എൽഡിഎഫ് 2021-ലെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനമായിരുന്നു .പ്രകടനപത്രികയിൽ 2100 രൂപയാണ് വാഗ്ദാനം ചെയ്തിരുന്നത്.













