കൊല്ലത്ത് എകെ ഹഫീസ് മേയര്‍ സ്ഥാനാര്‍ഥി; ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്
തിരുവനന്തപുരത്തിന് പിന്നാലെ കൊല്ലത്തും നഗരസഭാ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. പതിമൂന്ന് സ്ഥാനാര്‍ഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചത്. മുന്‍ കൗണ്‍സിലറും ഐഎന്‍ടിയുസി ജില്ലാ അധ്യക്ഷനുമായ എകെ ഹഫീസാണ് മേയര്‍ സ്ഥാനാര്‍ഥി. മുതിര്‍ന്ന നേതാവ് വിഎസ് ശിവകുമാറാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്.
56 സീറ്റുകളാണ് കൊല്ലം കോര്‍പ്പറേഷനില്‍ ഉള്ളത്. 26 സ്ഥാനാര്‍ഥികള്‍ ഇപ്പോൾ ആയിട്ടുണ്ടെന്നും രണ്ടുദിവസത്തിനുള്ളില്‍ മുഴുവന്‍ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിക്കുമെന്നും ശിവകുമാര്‍ പറഞ്ഞു. ഘടകകക്ഷികളുമായുള്ള ചര്‍ച്ചകള്‍ വളരെ സൗഹാര്‍ദപരമായി നടക്കുകയാണെന്നും ഇത്തവണ ചരിത്രം തിരുത്തിയെഴുതി യുഡിഫ് ഭരണം വരുമെന്നും ശിവകുമാര്‍ പറഞ്ഞു.












