ഐപിഎസ് ഒന്നും പോസ്റ്ററിൽ ഇനി വേണ്ടാ, വെറും ശ്രീലേഖ മതി; പോസ്റ്ററുകളിൽ ഐപിഎസ് മായ്ച്ച് കളയാൻ നെട്ടോട്ടമോടുന്ന ബിജെപി പ്രവർത്തകർ
തിരുവനന്തപുരം കോർപ്പറേഷൻ ശാസ്തമംഗലം വാർഡിലെ ബിജെപി സ്ഥാനാർഥിയും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖയുടെ പേരിനൊപ്പം ‘ഐപിഎസ്’ എന്ന പദവി ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി.
പ്രചാരണ ബോർഡുകളിലും മറ്റും ഇവരുടെ പേരിന്റെ കൂടെ ചേർത്ത് വെച്ചിരുന്ന ഐപിഎസ് പദവി നീക്കം ചെയ്യാനാണ് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുള്ളത്. ആം ആദ്മി പാർട്ടി നൽകിയ പരാതിയിലാണ് നടപടി. തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ സെലിബ്രിറ്റി സ്ഥാനാർഥിയാണ് ശ്രീലേഖ. ശ്രീലേഖയുടെ പ്രചരണത്തിലധികവും ഐപിഎസ് ചേർത്ത പോസ്റ്ററുകളാണ് ഉണ്ടായിരുന്നത്.
ഔദ്യോഗിക പദവികൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നത് ചട്ടലംഘനമായതിനാലാണ് കമ്മീഷൻറെ ഇടപെടൽ ഉണ്ടായത്. നിലവിലുള്ള പ്രചാരണ ബോർഡുകളിൽ നിന്ന് ഐപിഎസ് എന്ന് നീക്കം ചെയ്തോ ഐപിഎസിനൊപ്പം റിട്ടയേഡ് എന്ന് ചേർത്തോ നിയമക്കുരുക്കിനെ മറികടക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ബിജെപി സംസ്ഥാന ഉപാധ്യക്ഷ കൂടിയായ ശ്രീലേഖയെ പാർട്ടി മേയറായി ഉയർത്തിക്കാണിക്കുന്ന സ്ഥാനാർഥി കൂടിയാണ്.
സര്‍വീസില്‍ നിന്നു വിരമിച്ച ശേഷം പേരിനൊപ്പം ഐപിഎസ് എന്ന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പരാതി നല്‍കിയത്. ആം ആദ്മി പാർട്ടിയുടെ സ്ഥാനാർത്ഥി രശ്മി_എസ് ആണ് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കുറച്ചു സ്ഥലങ്ങളിലെ പ്രചാരണ പോസ്റ്ററുകളില്‍ ശ്രീലേഖയുടെ പേരിനൊപ്പം ഐപിഎസ് എന്നെഴുതിയത് കമ്മിഷന് മായ്ച്ചു. ഇതോടെ ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തി ബാക്കിയിടങ്ങളില്‍ റിട്ടയേഡ് എന്നു ചേര്‍ക്കുകയും ചെയ്തു.
എന്നാൽ പേരിനൊപ്പം ഐപിഎസ് ഇല്ലെങ്കിലും എല്ലാവര്ക്കും തന്നെ അറിയാമെന്നാണ് ശ്രീലേഖ പറയുന്നത്. എന്നാലും ഇലക്ഷൻ കംമീഷന്റെ ഈ ഉത്തരവോടെ ശ്രീലേഖ IPS ചെറുതായി പോയിരിക്കുന്നു. ഒരു മൂന്നക്ഷരം ആ പേരിൽനിന്നും മാഞ്ഞുപോയിരിക്കുന്നു.
നിയമവും നീതിയും ക്രമസമാധാനവും ഒക്കെ കൈകാര്യം ചെയ്തിരുന്ന ഒരാളെ നിയമം പഠിപ്പിക്കാൻ ആം ആദ്മി പാർട്ടിയിലെ ഒരു പെൺകുട്ടി വേണ്ടി വന്നു.
പണ്ട് കമ്മിഷണർ സിനിമ ഇറങ്ങിയതിന് ശേഷം വര്‍ഷങ്ങളോളം സുരേഷ് ഗോപി തന്റെ കാറിന്റെ ഉള്ളിൽ ips തൊപ്പി വച്ചായായിരുന്നു യാത്ര ചെയ്തിരുന്നത് എന്ന് കേട്ടിട്ടുണ്ട്. ഇതും അതുപോലുള്ള ഒന്നാണ്. എന്തായാലും തിരുവനന്തപുരത്ത് മത്സരിക്കാൻ ഇനി ശ്രീലേഖ ഐപിഎസ് ഇല്ല. വെറും ശ്രീലേഖയാണുള്ളത്.
തിരുവനന്തപുരത്ത് ഇലക്ഷനിൽ ശക്തമായ സാന്നിധ്യമായി സാക്ഷാൽ സുരേഷ്ഗോപിയും രംഗത്ത് വന്നിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ്, അഞ്ച് വര്‍ഷത്തെ വിലയിരുത്തലാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറയുന്നു. വോട്ടര്‍മാര്‍ ഗൗരവത്തോടെ കാണുന്ന തെരഞ്ഞെടുപ്പാണ് തദ്ദേശ തെരഞ്ഞെടുപ്പെന്നും, ഒരു മാറ്റം അനിവാര്യമാണെന്നും സുരേഷ് ഗോപി പറഞ്ഞു. ‘2025-ല്‍ ആ മാറ്റം പ്രകടമാകും. കോര്പ്പറേഷന് ബിജെപിയെ ഏല്‍പ്പിക്കൂ, ബാക്കി കാര്യം ഞങ്ങള്‍ നോക്കിക്കോളാം. അന്‍പത്തി ആറോളം ഇടങ്ങളില്‍ വിജയം സുനിശ്ചിതമാണ്. കവടിയാറിലെയും ശാസ്തമംഗലത്തെയും സ്ഥാനാര്‍ത്ഥികള്‍ ശക്തരാണ്’ എന്നും സുരേഷ് ഗോപി പറഞ്ഞു. ആര് ശ്രീലേഖയെ താന്‍ ഇനി മാഡം എന്ന് മാത്രമേ വിളിക്കുകയുളളുവെന്നും നഗരത്തിന്റെ മുഴുവന്‍ നേതാവായി ശ്രീലേഖ വരുമെന്നും സുരേഷ് ഗോപി പറഞ്ഞിട്ടുണ്ട്.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശാസ്തമംഗലം വാര്‍ഡിലാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി മുന്‍ ഡിജിപി ആര് ശ്രീലേഖ മത്സരിക്കുന്നത്. കോണ്‍ഗ്രസ് മേയര്‍ സ്ഥാനാര്‍ത്ഥി കെ എസ് ശബരീനാഥനെതിരെ കവടിയാറില്‍ എസ് മധുസൂദനന് നായരെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത്. ഏഷ്യന്‍ ഗെയിംസില്‍ രണ്ട് മെഡലുകള്‍ നേടിയ സ്പോര്‍ട്സ് താരവും മുന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റുമായ പദ്മിനി തോമസ് പാളയത്തും ബിജെപി സംസ്ഥാന സെക്രട്ടറി വി വി രാജേഷ് കൊടുങ്ങാനൂരിലും ജനവിധി തേടും. കഴക്കൂട്ടത്ത് അനില്‍ കഴക്കൂട്ടവും പേരൂര്‍ക്കടയില്‍ ടി എസ് അനില്‍കുമാറുമാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍.
നിലവിൽ ബിജെപിയുടെ മേയർ സ്ഥാനസ്ഥി തന്നെയായ ആർ ശ്രീലേഖ എന്ന റിട്ടയർ ചെയ്ത പോലീസ് ഉദ്യോഗസ്ഥ.













