അസിം മുനീറിനോട് ഇഞ്ചോടിഞ്ചു പോരാടാൻ ഇമ്രാന്‍ഖാന്റെ മകന് കാസിംഖാന്‍
പിതാവ് ഇമ്രാന്ഖാന് വേണ്ടി വാദിക്കാന്‍ മുന്നോട്ട് വരുന്ന മകന് കാസിംഖാന്‍ പാകിസ്ഥാന് രാഷ്ട്രീയത്തില്‍ പുതിയ താരോദയമായി മാറിയിരിക്കുകയാണ്. പിതാവ് ഇമ്രാന്‍ഖാന്റെ കൊലപ്പെടുത്തിയെന്ന അഭ്യൂഹങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്കാന് ആവശ്യപ്പെട്ട് കാസിംഖാന്‍ പാകിസ്ഥാന് പട്ടാളമേധാവി അസിം മുനീറിനോടും ഷെഹ്ബാസ് ഷെരീഫിനോടും ശക്തമായ ചോദ്യമാണ് ഉയര്‍ത്തുന്നത്…ഇപ്പോള്‍ ഇമ്രാന്‍ഖാനെ രാഷ്ട്രീയഎതിരാളിയായ അസിം മുനീര്‍ ജയിലില്‍ വധിച്ചുവെന്ന വാര്‍ത്ത പരന്നതോടെയാണ് കാസിം ഖാന് പിതാവിന് വേണ്ടി രംഗത്തെത്തിയിരിക്കുന്നത്….
പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിൽ കഴിയുന്നതുമായി ബന്ധപ്പെട്ട്, അദ്ദേഹത്തിന് വേണ്ടി ശക്തമായി നിലകൊള്ളുന്നത് മക്കളായ കാസിം ഖാനും സുലൈമാൻ ഈസ ഖാനുമാണ്…കാസിം ഖാൻ നിയമപരമായി വാദിക്കുന്ന ഒരു അഭിഭാഷകനോ മറ്റോ ആയിട്ടല്ല മുന്നോട്ട് വരുന്നത്. പകരം, അദ്ദേഹത്തിന്റെ ഇടപെടലുകൾ
ഇമ്രാൻ ഖാനെ പാർപ്പിച്ചിരിക്കുന്ന അഡ്യാല ജയിലിലെ മോശം സാഹചര്യങ്ങളെക്കുറിച്ചും ഏകാന്ത തടവിനെക്കുറിച്ചുമുള്ള വിവരങ്ങൾ കാസിം ഖാൻ സമൂഹമാധ്യമങ്ങളിലൂടെയും അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെയും പുറത്തുവിട്ട് കൊണ്ടും ഇമ്രാൻ ഖാന് നേരെ നടക്കുന്നത് അപമാനകരമായ ഒറ്റപ്പെടുത്തലാണ് എന്നും ഇത് സുരക്ഷാ പ്രോട്ടോക്കോളിന്റെ ഭാഗമല്ല, മറിച്ച് അദ്ദേഹത്തിന്റെ അവസ്ഥ മറച്ചുവെക്കാനുള്ള ശ്രമമാണെന്നും കാസിം ആരോപിച്ചുമാന് .അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും മറ്റ് ജനാധിപത്യ രാജ്യങ്ങളും വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് അദ്ദേഹം നിരന്തരം ആവശ്യപ്പെടുന്നു
ഇക്കഴിഞ്ഞ ദിവസം കാസിം ഖാന് പങ്കുവെച്ച സമൂഹമാധ്യമപോസ്റ്റ് ചര്‍ച്ചയായി. “845 ദിവസമായി പിതാവിനെ ഇവര്‍ ജയിലില്‍ വെച്ചിരിക്കുകയാണ്. പക്ഷെ കഴിഞ്ഞ ആറാഴ്ചയായി ഒറ്റപ്പെട്ട ഒരു സെല്ലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. കോടതി ഉത്തരവുണ്ടായിട്ടുകൂടി അദ്ദേഹത്തിന്റെ സഹോദരിമാരെ കാണാന്‍ അനുവദിക്കുന്നില്ല. അദ്ദേഹത്തിന്റെ ആരോഗ്യത്തെപ്പറ്റി ഒരു വിവരവുമില്ല. എനിക്കോ എന്റെ സഹോദരനോ പിതാവുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ല.എന്റെ പിതാവിന്റെ സുരക്ഷയുടെ കാര്യത്തില്‍ പാക് സര്‍ക്കാരിന് ധാര്‍മ്മികവും നിയമപരവുമായ ഉത്തരവാദിത്വമുണ്ട്.”എന്നാണ് കാസിം ഖാന് പറയുന്നത് . ഇത് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനും ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിനും വലിയ തിരിച്ചടിയായിരിക്കുകയാണ്ഇ
ഇമ്രാന്ഖാന് സംഭവിക്കുന്ന എല്ലാ പ്രത്യാഘാതങ്ങള്‍ക്കും അസിം മുനീര്‍ ഉത്തരവാദിയായിരിക്കുമെന്നും കാസിംഖാന്‍ പറയുന്നു. ഇപ്പോള്‍ പാകിസ്ഥാന് മാധ്യമങ്ങളില്‍ നിറഞ്ഞുനില്ക്കുന്നത് കാസിം ഖാന് ആണ്. ഇമ്രാന്‍ഖാന്റെ പാകിസ്ഥാന് തെഹ്രീക് ഇ ഇന്‍സാഫ് എന്ന പാര്‍ട്ടിയുടെ ശബ്ദമായിക്കൂടി മാറിയിരിക്കുന്നു കാസിം ഖാന്.ഇമ്രാന് ഖാന് മുന്‍ ബ്രിട്ടീഷ് പത്രപ്രവര്‍ത്തകയായ ജെമിമ ഗോള്‍ഡ്സ്മിത്തില്‍ ഉണ്ടായ മകനാണ് കാസിം ഖാന്. സുലൈമാന്‍ ഇസാ ഖാന് എന്ന ഒരു സഹോദരനും കാസിം ഖാനുണ്ട്. സുലൈമാന്‍ ഇസാ ഖാനും ഈ പ്രശ്നത്തില്‍ പാക് പട്ടാളമേധാവി അസിംമുനീറിനെ ചോദ്യം ചെയ്യാന്‍ കാസിം ഖാനോടൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്.കുട്ടിക്കാലം പാകിസ്ഥാനില്‍ ചെലവഴിച്ച കാസിം ഖാന്, അമ്മ ജെമിമയും ഇമ്രാന്‍ഖാനും വിവാഹമോചനം നേടിയതോടെ ബ്രിട്ടനിലേക്ക് പോയി.
യുകെയിലെ ബ്രിസ്റ്റോള്‍ യൂണിവേഴ്സിറ്റിയില്‍ നരവംശശാസ്ത്രവും ഇന്നൊവേഷനും പഠിക്കുകയായിരുന്നു കാസിം ഖാന്. പഠനത്തിന് ശേഷം മിഫു എന്ന ഒരു കമ്പനി രൂപീകരിച്ച് പ്രവര്‍ത്തിക്കുകയാണ് കാസിം ഖാന്. വീഡിയോ കണ്ടന്റുകളില്‍ നിന്നും എങ്ങിനെ പണമുണ്ടാക്കാം എന്ന് സമൂഹമാധ്യമ ഇന്‍ഫ്ലുവന്‍സേഴ്സിനെ പഠിപ്പിക്കുകയാണ്. രണ്ട് മക്കളും തന്നെ ജയിലില്‍ വന്ന് കാണണമെന്ന് ഇമ്രാന്ഖാന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതേ സമയം മക്കള്‍ ഒരിയ്ക്കലും രാഷ്ട്രീയത്തില്‍ പ്രവേശിക്കരുതെന്നും ഇമ്രാന്ഖാന് അഭിപ്രായപ്പെട്ടിരുന്നു. പക്ഷെ സാഹചര്യങ്ങള്‍ കാസിം ഖാനെ പാകിസ്ഥാന് രാഷ്ട്രീയത്തിലേക്ക് കൂട്ടിക്കൊണ്ടു പോവുകയാണ്. ഇപ്പോഴേ പാക് മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ് കാസിം ഖാന്.












