അഴിമതിക്കാരായ സർക്കാർ ജോലിക്കാരെ ഓടിച്ചിട്ട് പിടിച്ച് വിജിലൻസ്; നിറം മങ്ങിയ ആഭ്യന്തര വകുപ്പിന് അഭിമാനമായി മനോജ് എബ്രഹാം നയിക്കുന്ന വിജിലൻസ് ഡിപ്പാർട്ട്മെൻറ്
അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ചരിത്ര നേട്ടം കരസ്ഥമാക്കിയിരിക്കുകയാണ് വിജിലൻസ്. തുടര്‍ച്ചയായ നാല് പ്രവര്‍ത്തി ദിവസങ്ങളിലായി നാല് ട്രാപ്പ് കേസുകളെന്ന ചരിത്ര നേട്ടമാണ് സ്വന്തമാക്കിയതെന്ന് ഫേസ്ബുക്ക് പേജിലൂടെ വിജിലൻസ് അറിയിച്ചു. സംസ്ഥാനത്തെ വിവിധയിടങ്ങളിലായി നടത്തിയ ഓപ്പറേഷനിൽ സർക്കാർ ഉദ്യോഗസ്ഥരാണ് കുടുങ്ങിയത്.
അങ്കമാലി ഓഫീസിലെ എക്സിക്യൂട്ടീവ് എഞ്ചിനീയർ വില്‍സണാണ് ഏറ്റവും ഒടുവിലായി പിടിയിലായത്. ഈ കേസോടെ തുടര്‍ച്ചയായ നാല് പ്രവര്‍ത്തി ദിവസത്തില്‍ നാല് ട്രാപ്പ് കേസ്സുകളിലായി നാല് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൈക്കൂലി വാങ്ങവേ കൈയ്യോടെ പിടികൂടിയെന്നാണ് വിജിലന്‍സ് അറിയിച്ചത്.
പോലീസ് ഉദ്യോഗസ്ഥരുടെ തന്നെ ക്രിമിനൽ ആക്റ്റിവിറ്റിസ് കൊണ്ട് നാണം കേട്ട് നിൽക്കുന്ന ആഭ്യന്തര വകുപ്പിനും സർക്കാരിനും വിജിലൻസ് ആൻ്റ് ആൻ്റി കറപഷ്ൻ ബ്യൂറോയുടെ പ്രവർത്തനങ്ങൾ അഭിമാനമായി മാറുകയാണ്, അല്ലെങ്കിൽ ആശ്വാസമായി മാറുകയാണ്. അഴിമതിക്കാരുടെ പേടി സ്വപ്നമായാണ് വിജിലൻസ് ഡിപ്പാർട്ട്മെൻ്റ് ഇപ്പോൾ മാറിയിരിക്കുന്നത്. ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ നിരവധി പേരാണ് വിജിലൻസിൻ്റെ പിടിയിലായത്.
ഏറ്റവും ഒടുവിൽ വിജിലൻസിൻ്റെ പിടിയിലായ വിൽസൺ ഒരു സി ക്ളാസ് കോൺട്രാക്ടർ ലൈസൻസ് അനുവദിക്കുന്നതിന് 15,000/- രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് കൈയ്യോടെ പിടിക്കപെട്ടത്.
ഭൂമി തരം മാറ്റുന്നതിനായി 50,000/- രൂപ കൈക്കൂലി വാങ്ങിയ ഒളവണ്ണ വില്ലേജ് ഓഫീസിലെ വില്ലേജ് ഓഫീസര്‍ ഉല്ലാസ് മോന് കെ.ആര് നെയും, പോക്കുവരവ് ചെയ്ത് കരം തീര്‍പ്പാക്കുന്നതിനായി 5,000/- രൂപ കൈക്കൂലി വാങ്ങിയ എറണാകുളം വേങ്ങൂര്‍ വെസ്റ്റ് വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റും വേങ്ങൂര്‍ സ്വദേശിയുമായ ജിബി മാത്യു.എം നെയും വിജിലൻസ് പിടികൂടിയിരുന്നു.
ക്ഷേത്രത്തില്‍ നടത്തിയ പൂജകള്‍ക്ക് 5,000/- രൂപ കൈക്കൂലി വാങ്ങിയ ആലപ്പുഴ മാന്നാര്‍ കുട്ടംപേരൂര്‍-കുന്നത്തൂര്‍ ശ്രീ. ദുര്‍ഗാ ദേവി ക്ഷേത്രത്തിലെ റിസീവറും ദേവസ്വം ബോര്‍ഡിന് കീഴിലുള്ള തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിലെ സബ്-ഗ്രൂപ്പ് ഓഫീസറുമായ ശ്രീനിവാസനെയും തുടര്‍ച്ചയായ ദിവസങ്ങളില്‍ വിജിലന്‍സ് കൈയ്യോടെ പിടികൂടിയിരുന്നു.
ഈ വര്‍ഷം ഇന്നേവരെ 53 ട്രാപ്പ് കേസുകളില്‍ നിന്നായി ഉദ്യോഗസ്ഥരും ഇടനിലക്കാരും ഉള്‍പ്പെടെ 71 പ്രതികളെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ഇതില്‍ 19 കേസുകളുള്ള റവന്യു വകുപ്പും, 10 കേസുകള്‍ ഉള്ള തദ്ദേശസ്വയംഭരണ വകുപ്പും 6 കേസുകള്‍ ഉള്ള പോലീസ് വകുപ്പുമാണ് കേസുകളുടെ എണ്ണത്തില്‍ മുന്നിലുള്ളത്. വിദ്യാഭ്യാസ വകുപ്പിലും, കെ. എസ്. ഇ. ബി യിലും 3 വീതം കേസുകളും മറ്റ് വിവിധ വകുപ്പുകളിലായി 12 കേസുകളുമാണ് ഈ വര്‍ഷം വിജിലന്‍സ് പിടിച്ചിട്ടുള്ളത്.
കൈക്കൂലിക്കാരയ ഉദ്യോഗസ്ഥരെ ജയിലിലടച്ച വിജിലന്‍സ് നീക്കം കൈക്കൂലി ശീലമാക്കിയ അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കുള്ള ശക്തമായ താക്കീതാണെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം ഐ.പി.എസ്സ് അറിയിച്ചു.
അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ നടപ്പിലാക്കാന്‍ ഈ ചരിത്ര നേട്ടം വിജിലന്‍സിന് കൂടുതല്‍ പ്രചോദനം നല്‍കുമെന്നും, അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പൊതുജന പങ്കാളിത്തം കൂടുതല്‍ ഉറപ്പാക്കുന്നതിനും, പൊതു ജനങ്ങള്‍ക്ക് വിജിലന്‍സ് സംവിധാനത്തില്‍ വിശ്വാസം വര്‍ധിപ്പിക്കുന്നതിനും സഹായകരമാകുമെന്നും, അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ തുടര്‍ന്നും ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നും മനോജ് എബ്രഹാം അറിയിച്ചു.
മനോജ് എബ്രഹാമാണ് വിജിലൻസ് ഡയറക്ടർ ആയതിൽ പിന്നെ ഉദ്യോഗരുടെ നടപടികൾക്ക് വേഗം കൂടിയിട്ടുണ്ട്. ശുപാർശയ്ക്കും സ്വാധീനത്തിനും ഭീഷണിക്കും ഒക്കെ വഴങ്ങാത്ത ഓഫീസറാണ് മനോജ് എബ്രഹാം ഐപിഎസ്. ആ കാരണം കൊണ്ട് തന്നെ മുഖം നോക്കാതെ നടപടി സ്വീകരിക്കാൻ വിജിലൻസിലെ മറ്റ് ഉദ്യോഗസ്ഥരും തയ്യാറാവുകയാണ്.
പൊലീസ് ഉദ്യോഗസ്ഥർ ആയാലും സർക്കാർ ഓഫീസിലെ ജീവനക്കാർ ആയാലും നിങ്ങളോട് കൈക്കൂലി ചോദിച്ചാൽ വിജിലൻസിനെ ധൈര്യമായി അറിയിക്കാം. നടപടി ഉണ്ടാകുമെന്നത് ഉറപ്പാണ്.
അഴിമതി സംബന്ധിച്ച എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍, വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 85 92 90 09 00 എന്ന നമ്പരിലോ,
അല്ലെങ്കിൽ വാട്സ് ആപ്പ് നമ്പരായ 944 77 89 100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം ഐ.പി.എസ്സ് അറിയിച്ചിട്ടുണ്ട്.













