രാഹുൽ ഈശ്വർ പട്ടിണി കിടന്നാൽ ആർക്കാണ് പ്രശ്നമെന്ന് ശിവൻകുട്ടി; അതിനിടെ മാങ്കൂട്ടത്തിലിന് എതിരെ മറ്റൊരു ബലാൽസംഗ പരാതിയുമായി യുവതി കോൺഗ്രസ്സ് നേതാക്കൾക്ക് ഇമെയിൽ അയച്ചു!!
രാഹുല്‍ ഈശ്വര്‍ ജയിലില്‍ നിരാഹാരസമരം ചെയ്യുകയാണെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. രാഹുല്‍ ഈശ്വര്‍ പട്ടിണി കിടന്നാല്‍ ഇവിടെ ആര്‍ക്കും ഒരു ചേതവുമില്ലെന്ന് വി ശിവന്‍കുട്ടി പറഞ്ഞു
ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കും എന്നല്ലാതെ ആര്‍ക്കാണ് പ്രശ്നമെന്നും കക്ഷി രാഷ്ട്രീയത്തിന് അതീതമായി ആരും രാഹുല്‍ ഈശ്വറിനെ തിരിഞ്ഞുപോലും നോക്കില്ലെന്നും വി ശിവന്‍കുട്ടി പറഞ്ഞു. രാഹുല്‍ ഈശ്വറിന് സ്വന്തം കുടുംബത്തിലെ ഒരു പെണ്‍കുട്ടിക്ക് ഇങ്ങനെ അനുഭവമുണ്ടായാലേ മനസിലാകൂ എന്നും അദ്ദേഹം പറഞ്ഞു.
‘രാഹുല്‍ ഈശ്വര്‍ പട്ടിണി കിടന്നാല്‍ അദ്ദേഹത്തിന് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. അല്ലാതെ ആര്‍ക്കാണ് പ്രശ്നം? രാജ്യത്തിന് വേണ്ടി മഹാത്മാഗാന്ധി പണ്ട് ജയിലില്‍ നിരാഹാരം കിടന്നിട്ടുണ്ട്. മൊട്ടുസൂചിയുടെ ഉപകാരമുളളതിനാണ് നിരാഹാരമെങ്കില്‍ ജനങ്ങള്‍ തിരിഞ്ഞുനോക്കും.
ഇത് പീഡനവീരനെ ന്യായീകരിച്ചതിനല്ലേ? ഇരയെ തകര്‍ക്കുന്ന കാപാലികനാണ് രാഹുല്‍ ഈശ്വര്‍. രാഹുല്‍ ഈശ്വറിന്റെ കുടുംബത്തിലെ പെണ്‍കുട്ടിക്ക് ഇങ്ങനെ അനുഭവമുണ്ടായാലേ അദ്ദേഹത്തിന് അത് മനസിലാവൂ’എന്നും വി ശിവന്‍കുട്ടി പറഞ്ഞു.
റിമാൻഡിലായ രാഹുല്‍ ഈശ്വര്‍ നിരാഹാരസമരം തുടരുകയാണെന്ന് ഭാര്യ ദീപ രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു. ‘ജയിലിലേക്ക് കൊണ്ടുപോയ സമയത്ത് ജ്യൂസും ഭക്ഷണവും വാങ്ങിക്കൊടുത്തിരുന്നു. അത് അദ്ദേഹം കഴിച്ചില്ല. നിരാഹാരവുമായി മുന്നോട്ടുപോവുകയാണ്. ശബരിമല വിഷയത്തിലും അങ്ങനെ തന്നെയായിരുന്നു’ എന്നാണ് ദീപ രാഹുല്‍ ഈശ്വര്‍ പറഞ്ഞത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ ബലാൽസംഗം ചെയ്തതിന് ഇപ്പോൾ അകത്ത് പോയി കിടക്കുന്നത് രാഹുല്‍ ഈശ്വര്‍ ആണ്. അതേപോലെ പാലക്കാട് സീറ്റ് പ്രതീക്ഷിച്ചിരുന്ന സന്ദീപ് വാര്യര്‍ക്കും ഇപ്പോൾ ഒളിവില്‍ പോവേണ്ട അവസ്ഥ വന്നിരിക്കുകയാണ്.
കൂടാതെ ഇപ്പോൾ 23 കാരിയായ, കേരളത്തിന് പുറത്ത് താമസിക്കുന്ന ഒരു യുവതിയും രാഹുലിന് എതിരെ രംഗത്ത് വന്നിട്ടുണ്ട്. തന്നെ പറഞ്ഞ് പറ്റിച്ച് ഒരു ഹോം സ്റ്റേയിലേക്ക് രാഹുൽ മാങ്കൂട്ടത്തിലും കൂട്ടുകാരൻ ഫെനി നൈനാനും ചേർന്ന് കൊണ്ടുപോയി. അവിടെ വച്ച് അതിക്രൂരമായി തന്നെ ബലാൽക്കാരം ചെയ്തെന്നുമാണ് പറയുന്നത്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്ക് യുവതി ഇമെയിൽ വഴി പരാതി അയച്ചിട്ടുണ്ട്. കോൺഗ്രസ്സ് അധ്യക്ഷൻ സണ്ണി ജോസഫിനും പരാതി അയച്ചിട്ടുണ്ട്. ജീവനിൽ പേടി ഉള്ളത് കൊണ്ടാണ് നിയമപരമായി പോകാത്തതെന്നും യുവതി പറഞ്ഞിട്ടുണ്ട്.
നിരവധി പരാതികൾ നേരത്തെയും കിട്ടിയിട്ടുണ്ട് എന്ന് രമേശ് ചെന്നിത്തലയും നേരത്തെ സൂചിപ്പിച്ചിരുന്നു. രാജ്മോഹൻ ഉണ്ണിത്താൻ ഒരു ഭീഷണിയുടെ സ്വരത്തിൽ പോലും പറഞ്ഞ കാര്യമാണ്, വേണ്ടി വന്നാൽ എല്ലാ കേസും വലിച്ച് പുറത്തിടുമെന്ന്. രാഹുൽ മാങ്കൂട്ടത്തിൽ എന്ന ലൈംഗിക കുറ്റവാളി രാഷ്ട്രീയത്തിൽ എന്നല്ല പൊതു സമൂഹത്തിൽ പോലും വരൻ യോഗ്യൻ അല്ല എന്നാണ് ഈ പെൺകുട്ടിയും പറയുന്നത്. ക്രൈം ബ്രാഞ്ചിനോടും കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് എന്നാണ് പെൺകുട്ടി പറയുന്നത്.
കോൺഗ്രസ്സ് സൈബർ പടയും, മന്ദബുദ്ധികളായ ലീഗുകാരും ഇനിയും ന്യായീകരിച്ച് മെഴുകാൻ വന്നാൽ കാര്യങ്ങൾ കൂടുതൽ വഷളാകും. പൊതുജനം നിങ്ങളെ കൈകാര്യം ചെയ്യുന്ന അവസ്ഥ വരെ ഉണ്ടാകും. രാഹുൽ ഒളിക്കുകയോ ഇനി പിടിയിൽ ആകുകയോ ചെയ്താലും, അയാൾക്കിനി കേരളാ രാഷ്ട്രീയത്തിൽ സ്ഥാനമില്ല എന്ന് അരക്കിട്ട് ഉറപ്പിക്കുന്നതാണ് പുതിയ പരാതി. ഷാഫിക്കും ലീഗിനും ഇനി വിശ്രമിക്കാം.













