തായ്ലന്റില് നിന്ന് കോടികള്‍ വിലമതിക്കുന്ന അപൂര്‍വയിനം പക്ഷികള്‍; ദമ്പതികള്‍ പിടിയില്‍
Posted On December 4, 2025
0
4 Views
കോടികള്‍ വിലമതിക്കുന്ന 11 അപൂര്‍വയിനം പക്ഷികളുമായി ദമ്പതികള്‍ പിടിയില്‍. തായ്ലന്റില് നിന്നും കടത്തിക്കൊണ്ട് വന്ന പക്ഷികളുമായി നെടുമ്പാശേരി വിമാനത്താവളത്തില്‍വെച്ചാണ് ദമ്പതികളെ പിടികൂടിയത്. വംശനാശ ഭീഷണി നേരിടുന്ന പക്ഷികളാണിവയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് നടപടി.
തായ്ലന്റില് നിന്ന് ക്വാലാലംപുര്‍ വഴിയാണ് ഭാര്യയും ഭര്‍ത്താവും ഏഴു വയസ്സുള്ള മകനും ഉള്‍പ്പെടുന്ന കുടുംബം എത്തിയത്. തുടര്‍ന്ന് ഇവരുടെ ചെക്ക് ഇന്‍ ബാഗേജ് പരിശോധിച്ചപ്പോഴാണ് വിമാനത്താവള ഇന്റലിജന്‍സ് യൂണിറ്റ് അപൂര്‍വയിനം പക്ഷികളെ കണ്ടെത്തിയത്.













