ഡെല്‍സി റോഡ്രിഗസ് വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റ്
ഡെല്‍സി റോഡ്രിഗസ് വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റ് ആയി ചുമതലയേൽക്കും. പ്രസിഡന്റ് നിക്കോളാസ് മഡുറോയെ സൈനിക നീക്കത്തിലൂടെ അമേരിക്ക കസ്റ്റഡിയില്‍ എടുത്ത സാഹചര്യത്തിലാണ് നിലവിലെ വൈസ് പ്രസിഡന്റ് ആയ ഡെല്‍സി റോഡ്രിഗസ് ഇടക്കാല പ്രസിഡന്റിന്റെ ചുമതലയിലേക്ക് എത്തുന്നത്. വെനസ്വേല സുപ്രീം കോടതിയുടെ കോണ്‍സ്റ്റിറ്റ്യൂഷണല്‍ ചേംബറാണ് ഡെല്‍സി റോഡ്രിഗസിന് ചുമതല നല്‍കിയത്.
ഭരണ തുടര്‍ച്ചയും രാഷ്ട്രത്തിന്റെ സമഗ്രമായ പ്രതിരോധവും ഉറപ്പാക്കുന്നതിന് ഡെല്‍സി റോഡ്രിഗസ് ബൊളിവേറിയന്‍ റിപ്പബ്ലിക് ഓഫ് വെനിസ്വേലയുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണമെന്ന് കോടതി വിധിയില്‍ വ്യക്തമാക്കി. ‘ഭരണകൂടത്തിന്റെ തുടര്‍ച്ച, സര്‍ക്കാര്‍ ഭരണം, പ്രസിഡന്റിന്റെ അഭാവത്തില്‍ പരമാധികാരം സംരക്ഷിക്കല്‍ എന്നിവ ഉറപ്പാക്കുക എന്നിവയ്ക്കായാണ് ഇടപെടല്‍ എന്നും കോടതി വ്യക്തമാക്കി.













