കൊളംബിയയില്‍ വിമാനാപകടം; 15 പേര് മരിച്ചു
കൊളംബിയയില്‍ വിമാനാപകടത്തില്‍ 15 പേര് മരിച്ചു. വെനസ്വേല അതിര്‍ത്തിക്ക് സമീപമാണ് അപകടം ഉണ്ടായത്. ചെറിയ വാണിജ്യ വിമാനമാണ് തകര്‍ന്നുവീണത്.
സറ്റീന വിമാന കമ്പനിയുടെ എന്‍എസ്ഇ 8849 ബീച്ച്ക്രാഫ്റ്റ് 1900 വിമാനമാണ് ബുധനാഴ്ച തകര്‍ന്നുവീണത്. ഒക്കാനയില്‍ ഇറങ്ങുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം വിമാനത്തിന് നഷ്ടപ്പെട്ടിരുന്നു. കൊളംബിയയുടെ വ്യോമയാന, സൈനിക ഉദ്യോഗസ്ഥര്‍ നടത്തിയ വിപുലമായ തിരച്ചിലിന് ശേഷമാണ് വിമാനം കണ്ടെത്തിയത്.
അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായും വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടിട്ടില്ലെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 13 യാത്രക്കാരും രണ്ട് ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്. ദുര്‍ഘടമായ പര്‍വതമേഖലയിലാണ് വിമാനം തകര്‍ന്നുവീണത്.
കൊളംബിയന്‍ ചേംബര്‍ ഓഫ് ഡെപ്യൂട്ടി അംഗവും നിയമസഭാ സ്ഥാനാര്‍ഥിയും ഉള്‍പ്പെടെയുള്ള പ്രമുഖ വ്യക്തികള്‍ വിമാനത്തിലുണ്ടായിരുന്നെന്ന് സംശയിക്കുന്നു.












