ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ ഒന്നുമുതല്‍ പണം സ്വീകരിക്കില്ല
Posted On February 21, 2026
0
112 Views
രാജ്യത്തെ ദേശീയപാതകളിലെ ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ ഒന്നുമുതല്‍ ക്യാഷ് പേയ്മെന്റ് ഒഴിവാക്കാന്‍ കേന്ദ്ര ഗതാഗത മന്ത്രാലയം തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. പൂര്‍ണമായും ഫാസ്ടാഗ് വഴിയോ യുപിഐ വഴിയോ പണം സ്വീകരിക്കുന്ന രീതിയിലാണ് മാറ്റം കൊണ്ടുവരുന്നത്. നിലവില്‍ 98 ശതമാനത്തോളം ടോള്‍ ശേഖരിക്കുന്നത് ഫാസ്ടാഗ് വഴിയാണ്.
ടോള്‍ പിരിവ് സംവിധാനം പൂര്‍ണ്ണമായും ഡിജിറ്റല്‍വത്കരിക്കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പ്രഖ്യാപനം.ദേശീയപാതകളിലെ ടോള്‍ പിരിവ് സുതാര്യവും വേഗത്തിലുള്ളതുമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് എന്‍എച്ച്എഐ അറിയിച്ചു.
Trending Now
യഷ് ഠാക്കൂറിന് അരങ്ങേറ്റം; ടോസ് സിംബാബ്വെയ്ക്ക്
July 25, 2026








