വായ്പ എടുക്കുന്നതില്‍ അനിശ്ചിതത്വം: കേരളത്തോട് വിശദീകരണം തേടി ധനമന്ത്രാലയം
കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തതോടെ കേരളത്തിന് വായ്പ എടുക്കുന്നതില്‍ അനിശ്ചിതത്വം. 2000 കോടി രൂപ വായ്പ എടുക്കാനുള്ള നീക്കമാണ് കേന്ദ്രം തടഞ്ഞത്. വിഷയത്തില്‍ കേരളത്തോട് ധനമന്ത്രാലയം വിശദീകരണം ചോദിച്ചു.
ഇപ്പോള്‍ എടുക്കാന്‍ ഉദേശിക്കുന്ന 2000 കോടി രൂപയും കേരളത്തിന്റെ ആകെ വായ്പ്പ പരിധിയിന് ഉള്‍പ്പെടുത്താനാണ് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ നീക്കം. വായ്പ മുടങ്ങിയാല്‍ പെന്‍ഷനും ശമ്പള വിതരണവും പ്രതിസന്ധിയിലാകും. കിഫ്ബിയും പൊതുമേഖല സ്ഥാപനങ്ങളുടെ വായ്പയിലും ചോദ്യങ്ങള്‍ ഉയര്‍ന്നു. ഇതിനെ എതിര്‍ത്ത് കേരളം രംഗത്തെത്തി.
കേന്ദ്ര ധനകാര്യ വകുപ്പ് നിശ്ചയിച്ച പ്രകാരം കേരളത്തിന് 32,425 കോടി രൂപ വരെ വായ്പ്പ എടുക്കാം. സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുവദിക്കുന്ന ബോണ്ടുകള്‍ വഴി തവണകളായി നല്‍കും. ബാങ്കുകളിൽ നിന്നും എൽഐസിയിൽ നിന്നുമുള്ള വായ്പകളും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ, മുൻവർഷങ്ങളിൽ അനുവദിച്ച വായ്പയില്‍ പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ അനുമതി വൈകിപ്പിക്കുകയാണ്.
കോവിഡ് -19 ലോക്ക്ഡൗൺ കാലത്ത് അനുവദിച്ച അധിക വായ്പയുടെ വിനിയോഗത്തെക്കുറിച്ച് കേന്ദ്ര സർക്കാർ വിശദീകരണം തേടി. ഇക്കാര്യത്തിൽ സംസ്ഥാനം മറുപടി നൽകിയിട്ടിണ്ടെന്നും അനുകൂല നടപടികൾ ഉടനുണ്ടാകുമെന്നുമാണ് സർക്കാർ വിശദീകരണം.
Content Highlight: Uncertainty in Kerala borrowing money.