മാത്യു കുഴൽനാടൻ എംഎൽഎയുടെ വീട്ടിൽ മോഷണം
കോൺഗ്രസ് നേതാവും മൂവാറ്റുപുഴ എംഎൽഎയുമായ മാത്യു കുഴൽനാടന്റെ പൈങ്ങോട്ടൂരിലെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ മോഷണം. വീടിന്റെ ഇലക്ട്രിക് ബോർഡിലേക്ക് കണക്ട് ചെയ്തിരുന്ന വയറുകളാണ് മോഷണം പോയത്.
സെപ്റ്റംബർ 13 ഞായറാഴ്ച വൈകുന്നേരം 6.30നും 7നും ഇടയിലാണ് സംഭവം നടന്നതെന്നാണ് എഫ്ഐആറിൽ വ്യക്തമാക്കുന്നത്. ഏകദേശം 50,000 രൂപ വിലമതിക്കുന്ന ഇലക്ട്രിക് വയറുകളാണ് മോഷണം പോയത്.
സംഭവത്തിൽ ഫ്രെഡി എൽദോസ് (32) നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോത്താനിക്കാട് പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന ഒരാളെ പ്രതിയാക്കിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബിഎൻഎസ്എസ് സെക്ഷൻ 329(3), 305(a) പ്രകാരമാണ് കേസ്.













