‘ഓട്ടാേരക്ഷാ പദ്ധതി’യുമായി രമേഷ് പിഷാരടി; പാലക്കാട് മണ്ഡലത്തിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് സിപിആര്‍ പരിശീലനം
‘ഓട്ടാേരക്ഷാ പദ്ധതി’യുമായി പാലക്കാട് എംഎല്‍എ രമേഷ് പിഷാരടി. ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് സിപിആര്‍ പരിശീലനം നല്കാന് പദ്ധതിയുമായാണ് എംഎല്‍എ രംഗത്ത് എത്തിയിരിക്കുന്നത്. പാലക്കാട് മണ്ഡലത്തിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കാണ് പരിശീലനം നല്‍കുന്നത്. കുഴഞ്ഞുവീണ് മരിക്കുന്ന ആളുകളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നതെന്ന് രമേഷ് പിഷാരടി എംഎല്‍എ വ്യക്തമാക്കി.
ജനങ്ങളുമായി സമ്പര്‍ക്കം നടത്തുന്നതില്‍ കൂടുതലും ഓട്ടോറിക്ഷ തൊഴിലാളികളായതിനാലാണ് പ്രത്യേക പരിശീലനം ഒരുക്കുന്നതെന്നാണ് രമേഷ് പിഷാരടി പറഞ്ഞത്. ലോക ഹൃദയ ദിനമായ സെപ്റ്റംബര്‍ 29ന് പദ്ധതിക്ക് തുടക്കം കുറിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. നടന് കുഞ്ചാക്കോ ബോബനാണ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്.













