കെ എം ഷാജിയെ വഴിയില്‍ തടഞ്ഞ സംഭവം; യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
മന്ത്രി കെ എം ഷാജിയുടെ ഔദ്യോഗിക വാഹനം വഴിയില്‍ തടഞ്ഞതില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. കന്റോണ്‍മെന്റ് പൊലീസ് ആണ് കേസെടുത്തത്. സ്വമേധയാ കേസെടുക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു തിരുവനന്തപുരം വാൻറോഡ് പരിസരത്ത് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മന്ത്രിയുടെ വാഹനം തടഞ്ഞത്. തുടര്‍ന്ന് മന്ത്രി ഓട്ടോയില്‍ കയറി യാത്ര ചെയ്യുകയായിരുന്നു. എന്നാല്‍ ഓട്ടോയും തടഞ്ഞതോടെ മന്ത്രി കാല്‍നടയായി പോവുകയായിരുന്നു.
കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ കരിങ്കൊടി കാണിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്ത് മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിമാര്‍ക്കും നേരെ വ്യാപക പ്രതിഷേധം ആരംഭിച്ചത്.













