തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; പത്രിക പിന്‍വലിക്കാനുളള അവസാന ദിവസം ഇന്ന്
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമാണ് ഇന്ന്. ഇതോടെ സ്ഥാനാർഥി ചിത്രം തെളിയും. പ്രധാന സ്ഥാനാർഥികൾക്കായി ഇന്നും പ്രമുഖ നേതാക്കൾ ഉൾപ്പെടെയുള്ളവർ മണ്ഡലത്തിലുണ്ട്. നാമ നിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധന പൂർത്തിയായതോടെ മത്സര രംഗത്തുള്ളത് എട്ട് സ്ഥാനാർഥികളാണ്. വൈകീട്ട് മൂന്ന് മണി വരെയാണ് പത്രിക പിൻവലിക്കാനുള്ള സമയം. പരസ്യ പ്രചാരണത്തിന് പതിമൂന്ന് ദിവസം കൂടിയാണ് ബാക്കിയുള്ളത്. കനത്ത മഴയുള്ള ദിവസങ്ങളിലാണ് പ്രചാരണം കനക്കുന്നത്.
മണ്ഡലത്തിൽ കാമ്പ് ചെയ്ത് പ്രചാരണം നടത്തുന്നതിനാൽ പ്രതികൂല കാലാവസ്ഥ സ്ഥാനാർഥികൾക്ക് വലിയ തിരിച്ചടിയാണ്. എൽ ഡി എഫിന്റെ പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മണ്ഡലത്തിലെ ലോക്കൽ കമ്മിറ്റി യോഗങ്ങളിൽ പങ്കെടുക്കും. കൂടുതൽ മന്ത്രിമാരും ഇന്ന് പ്രചാരണത്തിൽ സജീവമാവും. യു ഡി എഫിന്റെ പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത് പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ്.
Content Highlight – Thrikkakara by-election Today is the last day to withdraw the application