മദ്യപിച്ച് തര്‍ക്കം; കണ്ണൂരില്‍ യുവാവ് അനിയനെ കഴുത്ത് ഞെരിച്ചു കൊന്നു
മദ്യപിച്ച് വഴക്കുണ്ടാക്കി ഇരട്ടസഹോരനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. കണ്ണൂര്‍ ഇരിട്ടിക്കു സമീപം കേളകത്താണ് സംഭവം നടന്നത് . വെണ്ടേക്കുംചാലിലെ പള്ളിപ്പാട്ട് അഭിനേഷ് (31) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അഭിനേഷിന്റെ മൂത്ത സഹോദരന് അഖിലേഷിനെ് (31) കേളകം പൊലീസ് അറസ്റ്റ് ചെയ്തു.
കേളകത്ത് ബാവലി പുഴയുടെ കരയില്‍ കമ്പിപ്പാലത്തിനു സമീപം തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ഇരുവരും ഒന്നിച്ചു മദ്യപിച്ച ശേഷമാണ് വഴക്കുണ്ടായതെന്നാണ് പൊലീസ് വ്യക്തമാക്കി. വഴക്കിനിടെ അഖിലേഷ് അനിയനായ അഭിനേഷിന്റെ കഴുത്തില്‍ തുണികൊണ്ട് കുരുക്കിട്ടാണ് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട അഭിനേഷ് ചെട്ടിയാംപറമ്പിലായിരുന്നു താമസം.
Content Highlight – Alcohol dispute; In Kannur, a young man strangled his brother to death