ബിനോയ് വിശ്വം എംപി തെലങ്കാനയില്‍ അറസ്റ്റില്‍
ബിനോയ് വിശ്വം എംപി അറസ്റ്റില്‍. തെലങ്കാന വാറങ്കലിലെ ഭൂസമരത്തില്‍ പങ്കെടുക്കുന്നതിനിടയിലാണ് ബിനോയ് വിശ്വം എംപി ഉള്‍പ്പെടെയുള്ളവരെ വാറങ്കല്‍
സുബദാരി പൊലീസ് അറസ്റ്റ് ചെയ്തത്. (Binoy viswam arrested). വാറങ്കലിലെ മട്ടേവാഡയില്‍ നിമ്മയ്യ കുളത്തിന് സമീപം സര്‍ക്കാര്‍ ഭൂമി പിടിച്ചെടുത്താണ് കുടിലുകള്‍ കെട്ടി ഇവര്‍ സമരം ആരംഭിച്ചത്.
സിപിഐ പ്രഖ്യാപിച്ച ഭൂസമരത്തിന്റെ ഭാഗമായി ആയിരക്കണക്കിനാളുകള്‍ വാറങ്കല്‍ താലൂക്ക് ഓഫീസ് ഉപരോധിക്കുകയാണ്. ഭൂരഹിതര്‍ക്കും ഭവനരഹിതര്‍ക്കും ഭൂമിയും വീടും നല്‍കുമെന്ന് ചന്ദ്രശേഖര റാവു സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ വാഗ്ദാനം ഇതുവരെ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് സിപിഐയുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്.
Content Highlight – Binoy Vishwam MP arrested in Telangana