പാലക്കാട് കാണാതായ പോലീസുകാര്‍ മരിച്ച നിലയില്‍; മൃതദേഹങ്ങള്‍ കണ്ടെത്തിയത് പോലീസ് ക്യാമ്പിന് പിന്നിലെ വയലില്‍
പാലക്കാട് കാണാതായ രണ്ടു പോലീസുകാരെ മരിച്ച നിലയില്‍ കണ്ടെത്തി. മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിലെ ഹവില്‍ദാര്‍മാരായ അശോകന്, മോഹന്‍ദാസ് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് ക്യാമ്പിന് പിന്നിലെ വയലിലായിരുന്നു മൃതദേഹങ്ങള്‍. ഇവര്‍ ഷോക്കേറ്റ് മരിച്ചതായാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
വയലില്‍ 200 മീറ്റര്‍ അകലത്തിലാണ് രണ്ടു മൃതദേഹങ്ങളും കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി മുതല്‍ കാണാതായിരുന്ന ഇവര്‍ വയലില്‍ എത്തിയത് എന്തിനാണെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. മരിച്ചവരില്‍ ഒരാള്‍ കഴിഞ്ഞ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്നു.
സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. മൃതദേഹങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് ഫോറന്‍സിക് സംഘം പരിശോധന നടത്തി.
Content Highlight: Policemen found dead near police camp in Palakkad