പെരിങ്ങല്‍കുത്ത് ഡാമിന്റെ ഷട്ടര്‍ തുറന്നു; ചാലക്കുടി പുഴയുടെ തീരങ്ങളില്‍ ജാഗ്രത
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തൃശൂര്‍ ജില്ലയിലെ പെരിങ്ങല്‍കുത്ത് ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നു. നാല് ഷട്ടറുകള്‍ കൂടി ഉടനെ തുറക്കുമെന്നും ചാലക്കുടി പുഴയുടെ തീരങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ജലനിരപ്പ് ഉയരുന്നത് പരിഗണിച്ച് മെയ് 19ന് രാവിലെ ഒമ്പത് മണിക്ക് ശേഷം ഏതുസമയവും ഡാം തുറക്കാന്‍ സാധ്യതയുള്ളതായി ജില്ലാ ഭരണകൂടം നേരത്തെ അറിയിച്ചിരുന്നു. ഡാം തുറക്കുന്നതിനോട് അനുബന്ധിച്ചുള്ള അലര്‍ട്ടുകളും നല്‍കിയിരുന്നു.
മഴ തുടരുന്ന പശ്ചാതലത്തില്‍ സംസ്ഥാനത്തെ 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളൊഴികെ എല്ലായിടത്തും ഓറഞ്ച് അലര്‍ട്ട് നല്‍കിയിരിക്കുകയാണ്. വടക്കന്‍ തമിഴ്നാടിന് മുകളിലും സമീപ പ്രദേശങ്ങളിലുമായി നിലവിലുള്ള ചക്രവാതച്ചുഴിയും തമിഴ്നാട് മുതല്‍ മധ്യപ്രദേശ് വരെ നീളുന്ന ന്യൂനമര്‍ദ്ദ പാത്തിയും മൂലം അതിശക്തമായ മഴയാണ് സംസ്ഥാനത്ത് പ്രതീക്ഷിക്കുന്നത്. തൃശൂര്‍, എറണാകുളം ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
Content Highlight: Kerala Rains: Peringalkuthu Dam in Thrissur opened.