വിസ്മയ കേസ്: പ്രതി കിരണ്‍കുമാറിന്റെ ശിക്ഷ ഇന്ന്
വിസ്മയ കേസിൽ കോടതി ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. കൊല്ലം ഒന്നാം ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ ശിക്ഷ വിധിക്കുക. വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍കുമാര്‍ കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇന്ന് രാവിലെ 11 മണിയോടെ കേസ് പരിഗണിക്കും.
കൊല്ലം നിലമേല്‍ സ്വദേശിയായ വിസ്മയ നിരന്തരമായ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ജൂണ്‍ 21നാണ് പോരുവഴിയിലുള്ള ഭർതൃഗൃഹത്തിലെ കുളിമുറിയിൽ തൂങ്ങിമരിച്ചത്. സംഭവത്തില്‍ അസ്വഭാവികത ആരോപിച്ച് കുടുംബം രംഗത്തെതിയതോടെയാണ് ഭർത്താവ് കിരണ്‍കുമാറിനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്.
കഴിഞ്ഞ ജനുവരിയില്‍ ആരംഭിച്ച വിചാരണാ നടപടികള്‍ നാല് മാസം കൊണ്ട് പൂര്‍ത്തിയാക്കിയാണ് കോടതി ഇന്നലെ വിധി പുറപ്പെടുവിച്ചത്. ആത്മഹത്യ പ്രേരണ (ഐപിസി 306), സ്ത്രീധന പീഡനം (498-എ), സ്ത്രീധന പീഡന മരണം (304-ബി) എന്നിവയാണ് കിരണ്‍കുമാറിനുമേല്‍ ചുമത്തപ്പെട്ടിരിക്കുന്ന പ്രധാന വകുപ്പുകള്‍. സ്ത്രീധന പീഡന മരണത്തിന് ജീവപര്യന്തം വരെയു ആത്മഹത്യ പ്രേരണ കുറ്റത്തിന് 10 വര്‍ഷം വരെയും തടവ് ശിക്ഷ ലഭിക്കാവുന്നതാണ്.
പൊതുസമൂഹത്തില്‍ ഏറെ ചര്‍ച്ചയായ കേസില്‍ 80 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും 4 മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. കേസില്‍ ജീവപര്യന്തത്തിനു വേണ്ടി പ്രോസിക്യൂഷന് വാദിക്കുമ്പോള്‍ ശിക്ഷ പരമാവധി കുറയ്ക്കാനാവും പ്രതിഭാഗം വാദിക്കുക. ഉച്ചയോടെ ശിക്ഷ അറിയാം.
Content Highlight: Vismaya case: Court to sentence Kiran Kumar today.