നടിയെ ആക്രമിച്ച കേസില്‍ സമയം നീട്ടിനല്കാന് കഴിയില്ലെന്ന് കോടതി;
നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് സമയം നീട്ടിനല്കാന് കഴിയില്ലെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ വെള്ളിയാഴ്ച്ചക്കുള്ളില്‍ സര്‍ക്കാര്‍ മറുപടി നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നുവെന്ന ആക്ഷേപം ഉന്നയിച്ച് അതിജീവിത ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഈ പശ്ചാത്തലത്തിലാണ് അന്വേഷണം തുടരാൻ ക്രൈം ബ്രാഞ്ച് നടപടി സ്വീകരിച്ചത്. ഇതിന് പിന്നാലെയാണ് കോടതി നിലപാട് വ്യക്തമാക്കിയത്.
അതേസമയം അതിജീവിത നല്കിയ ഹര്‍ജിയിലെ ആരോപണങ്ങള്‍ നിഷേധിച്ച് സര്‍ക്കാര്‍ രംഗത്തെത്തി. ഹര്‍ജിയിലെ ആരോപണങ്ങള്‍ തെറ്റെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് (ഡി ജി പി) ഹൈക്കോടതിയെ അറിയിച്ചു. അതിജീവിത നിര്‍ദേശിച്ചയാളെയാണ് പ്രോസിക്യൂട്ടറായി നിയമിച്ചതെന്നും ആവശ്യമെങ്കില്‍ അതിജീവിതയുമായി ആലോചിച്ച് പുതിയ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കുമെന്നും ഡി ജി പി കോടതിയില്‍ അറിയിച്ചു. അതിജീവിത ഹര്‍ജി പിന്‍വലിക്കണമെന്നാണ് സര്‍ക്കാരിന്റെ അഭ്യര്‍ഥനയെന്ന് ഡി ജി പി അറിയിച്ചപ്പോള്‍ അങ്ങനെ ആവശ്യപ്പെടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസ് വീണ്ടും വെള്ളിയാഴ്ച്ച പരിഗണിക്കും.
സര്‍ക്കാരിനും വിചാരണ കോടതി ജഡ്ജിക്കുമെതിരേ വിമര്‍ശനവുമായി കഴിഞ്ഞ ദിവസമാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. കേസിലെ തുടരന്വേഷണം അവസാനിപ്പിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാരില്‍ നിന്ന് സമ്മര്‍ദം ഉണ്ടെന്നും വിചാരണ കോടതി ജഡ്ജിക്ക് മറ്റ് താല്പര്യങ്ങള് ഉണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. നീതി ലഭിക്കാന്‍ കോടതി ഇടപെടണമെന്നും അതിജീവിത നൽകിയിലെ ഹര്‍ജിയിലെ ആവശ്യമാണ്.
Content Highlight: More time can’t be granted in Actress Assault Case, says Kerala HC.