തിരുവനന്തപുരം വിദ്വേഷ പ്രസംഗത്തില്‍ പിസി ജോര്‍ജ് കസ്റ്റഡിയില്‍
മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ കോടതി ജാമ്യം റദ്ദാക്കിയതിനു പിന്നാലെ പിസി ജോര്‍ജ് കസ്റ്റഡിയില്‍. മകന് ഷോണ്‍ ജോര്‍ജിനൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയ ജോര്‍ജ് നിയമത്തിനു വിധേയനാകാന്‍ തയ്യാറാണെന്ന് മാധ്യമങ്ങളെ അറിയിച്ചു. വെണ്ണലയിലെ വിദ്വേഷ പ്രസംഗം കേസില്‍ പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരായ ജോര്‍ജിനെ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു.
പിസി ജോര്‍ജിനെതിരെ പ്രതിഷേധവുമായി പിഡിപി പ്രവര്‍ത്തകരും പിന്തുണയുമായി ബിജെപി പ്രവര്‍ത്തകരും പാലാരിവട്ടം പൊലീസ് സ്റ്റേഷനു മുന്നിലെത്തിയിരുന്നു. രണ്ട് പാര്‍ട്ടികളും തമ്മില്‍ സംഘര്‍ഷം ഉണ്ടായി. പിസി ജോര്‍ജിനെ പാലാരിവട്ടം പൊലീസേ സ്റ്റേഷനില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടു പോകവേ ബിജെപി പ്രവര്‍ത്തകര്‍ വാഹനം തടയുന്ന സാഹചര്യം ഉണ്ടായി.
ഹിന്ദു മഹാ സമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയ കേസിലെ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചെന്ന പ്രോസിക്യൂഷന് വാദം അംഗീകരിച്ചാണ് തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം റദ്ദാക്കിയത്.
Content Highlight – PC George in custody for hate speech