തെളിവില്ല; ലഹരിമരുന്ന് കേസില്‍ ആര്യന് ഖാന് ക്ലീന്‍ ചിറ്റ്
ലഹരി മരുന്ന് കേസില്‍ ആര്യന് ഖാന് ക്ലീന്‍ ചിറ്റ്. കേസില്‍ പ്രതികളായ ആറു പേര്‍ക്കെതിരെ തെളിവില്ലെന്ന് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ പറഞ്ഞു. ആഡംബര കപ്പലില്‍ നടന്ന പാര്‍ട്ടിക്കിടെ നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ നടത്തിയ റെയ്ഡിലാണ് ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്.
എന്‍.സി.ബി. സോണല്‍ ഡയറക്ടറായിരുന്ന സമീര്‍ വാംഖഡെയുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ അറസ്റ്റിലായ ആര്യന് ഖാന് ആഴ്ചകള്‍ക്ക് ശേഷമാണ് ജാമ്യം ലഭിച്ചത്. അതേസമയം റെയ്ഡില്‍ ക്രമക്കേടുകളുണ്ടായിരുന്നതായും ഷാരൂഖ് ഖാനില്‍ നിന്നുള്‍പ്പെടെ പണം തട്ടാന്‍ ശ്രമം നടന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ ആര്യന്റെ കയ്യില്‍ ലഹരി മരുന്നുണ്ടായിരുന്നില്ല. പിന്നീട് കോടതിയിലും കേസില്‍ എന്‍സിബി രൂക്ഷ വിമര്‍ശനം നേരിട്ടിരുന്നു.
10 വാല്യങ്ങളിലായി 14 പേര്‍ക്കെതിരെയാണ് എന്‍സിബി കുറ്റപത്രം നല്‍കിയത്. 2021 ഒക്ടോബര്‍ 21നാണ് മുംബൈ തീരത്ത് ആഡംബര കപ്പലില്‍ നടന്ന പാര്‍ട്ടിക്കിടെ റെയ്ഡ് നടന്നത്.
Content Highlight: NCB give clean chit to Aryan Khan