വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ബുള്ളറ്റ് കത്തിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍
വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ബുള്ളറ്റ് കത്തിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കിഴക്കമ്പലം പഴങ്ങനാട് ഷാപ്പുംപടി ചെറുവേലില്‍ വീട്ടില്‍ സിയാദ് (31), പൈപ്പ് ലൈന്‍ റോഡില്‍ കിഴക്കേതൈവേലിക്കകം വീട്ടില്‍ ഷിജു ഷാജി (23) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. 25 ന് രാത്രി പന്ത്രണ്ടരയോടെ പൈപ്പ് ലൈന്‍ റോഡിലെ വിഷ്ണു എന്നയാളുടെ ബൈക്കിനാണ് തീവച്ചത്.
ബുള്ളറ്റ് പൂര്‍ണ്ണമായും കത്തിനശിച്ചു. രണ്ടാഴ്ച മുമ്പ് സിയാദും വിഷ്ണുവും തമ്മില്‍ വാക്കുതര്‍ക്കവും കയ്യേറ്റവും ഉണ്ടായിരുന്നു. അതിന്റെ വൈരാഗ്യത്തിലാണ് സിയാദ് ബൈക്ക് കത്തിച്ചത്. എസ് എച്ച് ഒ എല്‍ അനില്‍കുമാര്‍, എസ് ഐ എം എസ് ഷെറി, എ എസ് ഐ അരുണ്‍, സി പി ഒമാരായ മാഹിന്‍ ഷാ, അബൂബക്കര്‍, മുഹമ്മദ് അമീര്‍ തുടങ്ങിയവരാണ് കേസ് അന്വേഷിച്ചത്.
Content Highlight: Bullet set fire at Aluva.