10 വർഷങ്ങൾ പല ജില്ലകളിൽ വേഷം മാറി ജീവിച്ചു; ഒടുവിൽ പോക്സോ കേസ് പ്രതി പിടിയിൽ
Posted On October 11, 2026
0
6 Views
പത്ത് കൊല്ലം ഒളിവിൽ കഴിഞ്ഞ പോക്സോ കേസ് പ്രതി ആലുവയിൽ വെച്ച് പൊലീസ് പിടിയിൽ. പിലിക്കോട് മട്ടലയി കല്ലൻ ഹൗസിലെ ജയദേവനെയാണ് പൊലീസ് പിടികൂടിയത്. 2016ൽ കാസർകോട് ചന്തേര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് വർഷങ്ങൾക്ക് ശേഷം അറസ്റ്റിലായത്.
2016ൽ കോടതിയിൽ നിന്ന് ജാമ്യം ലഭിച്ച ശേഷം മുങ്ങിയ പ്രതി തിരുവനന്തപുരം, ആലുവ, എറണാകുളം തുടങ്ങിയ ഇടങ്ങളിൽ സെക്യൂരിറ്റി ജീവനക്കാരനായും കൽപ്പണിക്കാരനായും വേഷം മാറി ജോലി ചെയ്തുവരികയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Trending Now
സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു; പവന് 1,09,680 രൂപ
September 30, 2026













