ആലപ്പുഴ വിദ്വേഷ മുദ്രാവാക്യം; പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാവ് അറസ്റ്റില്‍
ആലപ്പുഴയില്‍ കുട്ടി വിേദ്വഷ മുദ്രാവാക്യം മുഴക്കിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാവ് അറസ്റ്റില്‍. സംസ്ഥാന സമിതി അംഗം യഹിയ തങ്ങളാണ് അറസ്റ്റിലായത്. തൃശൂര്‍ പെരുമ്പിലാവിലെ വീട്ടില്‍ നിന്ന് പുലര്‍ച്ചെ കസ്റ്റഡിയിലെടുത്ത യഹിയ തങ്ങളെ ആലപ്പുഴയില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും അയല്‍വാസികളും പോലീസിനെ തടയാന്‍ ശ്രമിച്ചിരുന്നു.
ജനമഹാസമ്മേളനം എന്ന പേരില്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ പരിപാടിയിലാണ് കുട്ടി മുദ്രാവാക്യം വിളിച്ചത്. ഈ പരിപാടിയുടെ മുഖ്യസംഘാടകനായിരുന്നു യഹിയ. ഈ സാഹചര്യത്തിലാണ് യഹിയയെ കേസില്‍ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്തത്. കേസില്‍ കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ 5 പേര് ഇന്നലെ അറസ്റ്റിലായിരുന്നു.
ഇവരെ ഇന്ന് മജിസ്ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കും. കുട്ടിക്ക് ജില്ലാ ശിശുക്ഷേമ സമിതി കൗണ്‍സലിംഗ് നടത്തി. സിഎഎ സമരത്തില്‍ കേട്ടു പഠിച്ച മുദ്രാവാക്യമാണ് താന്‍ വിളിച്ചതെന്നായിരുന്നു കുട്ടി മാധ്യമങ്ങളോട് പറഞ്ഞത്. സംഭവത്തില്‍ കേസെടുത്തതിന് പിന്നാലെ മുങ്ങിയ കുട്ടിയും കുടുംബവും ഇന്നലെ പള്ളുരുത്തിയിലെ വീട്ടില്‍ തിരിച്ചെത്തിയിരുന്നു.
Content Highlights – Popular Front State president arrested, Alappuzha Hate Slogan Case