പാലക്കാട് സെവന്‍സ് മത്സരത്തിനിടെ ഗ്യാലറി തകര്‍ന്നു വീണു, 70 പേര്‍ക്ക് പരിക്ക്
![](https://sarklive.com/wp-content/uploads/2025/02/people-rescuing-injured-injured-stadium-crashed-gallery_7acd6a04-3aff-11ea-a49c-dfdc60e78d98.jpg)
പാലക്കാട് വല്ലപ്പുഴയില്‍ ഫുട്ബോള്‍ മത്സരത്തിനിടെ ഗ്യാലറി തകര്‍ന്ന് വീണു. രാത്രി പത്തരയോടെയാണ് അപകടം ഉണ്ടായത്. അഖിലേന്ത്യ സെവന്‍സ് ഫുട്ബോള്‍ മത്സരത്തിന്റെ ഫൈനൽ നടക്കുന്നതിനിടെ കാണികൾ ഇരുന്ന ഗ്യാലറി തകർന്ന് വീഴുകയായിരുന്നു. ഗ്യാലറി തകര്‍ന്നതിന് പിന്നാലെ കാണികള്‍ ചാടി രക്ഷപ്പെടുകയായിരുന്നു.
അപകടത്തില്‍ 70 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട് . ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ഫൈനൽ മത്സരം കാണാൻ പരിധിയിൽ കൂടുതൽ ആളുകൾ എത്തിയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് സൂചനകൾ.
മത്സരത്തിന്റെ സംഘാടകരായ കനിവ് സാംസ്കാരിക വേദിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.