വാഗമൺ റോഡിൽ കാൽവഴുതി കൊക്കയിൽ വീണു; മരിച്ചത് എറണാകുളം സ്വദേശി
Posted On July 25, 2025
0
97 Views
ഇടുക്കി വാഗമൺ റോഡിൽ കൊക്കയിൽ വീണ് വിനോദസഞ്ചാരി മരിച്ചു. എറണാകുളം സ്വദേശി തോബിയാസാണ് മരിച്ചത്.വാഗമൺ റോഡിലെ ചാത്തൻപാറയിൽ ഇറങ്ങുന്നതിനിടെ കാൽ വഴുതി കൊക്കയിൽ വീഴുകയായിരുന്നു.
സുഹൃത്തുക്കൾ വിവരം അറിയിച്ചതിനെ തുടർന്ന് മൂലമറ്റം, തൊടുപുഴ ഫയര്‍സ്റ്റേഷനുകളിൽ നിന്നും ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തുകയായിരുന്നു. കോടമഞ്ഞായതിനാൽ ഏറെ പണിപ്പെട്ടാണ് മൃതദേഹം പുറത്തെടുത്തത്. നിലവില്‍ മൃതദേഹം ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Trending Now
An anthem forged in fire!👑🔥
October 29, 2025













