ആന്ധ്ര ട്രെയിൻ ദുരന്തം: ലോക്കോ പൈലറ്റുമാര്‍ ഫോണില്‍ ക്രിക്കറ്റ് കാണുകയായിരുന്നു- റെയില്‍വേ മന്ത്രി
2023 ഒക്ടോബറില്‍ ആന്ധ്രപ്രദേശില്‍ രണ്ട് പാസഞ്ചർ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിർണായക വെളിപ്പെടുത്തലുമായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.
കൂട്ടിയിടിച്ച രണ്ടു ട്രെയിനുകളില്‍ ഒന്നിന്റെ ലോക്കോ പൈലറ്റും കോ-ലോക്കോ പൈലറ്റും മൊബൈല്‍ ഫോണില്‍ ക്രിക്കറ്റ് കാണുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒക്ടോബർ 29-നാണ് വിജയനഗര ജില്ലയിലെ കണ്ടകപള്ളിയിലെ ഹൗറ-ചെന്നൈ പാതയില്‍ രണ്ട് പാസഞ്ചർ ട്രെയിനുകള്‍ കൂട്ടിയിടിച്ചത്. വിശാഖപട്ടണം പലാസ ട്രെയിനിന്റെ പിന്നിലേക്ക് രായഗഡ പാസഞ്ചർ ട്രെയിൻ ഇടിച്ചുകയറിയായിരുന്നു അപകടം. വൈകുന്നേരം ഏഴുമണിയോടെ ആയിരുന്നു സംഭവം. 14 പേർക്കാണ് അന്ന് ദുരന്തത്തില്‍ ജീവൻ നഷ്ടമായത്. അൻപതില്‍ അധികംപേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.