ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് പിക്കപ്പ് ലോറിയുമായി ഇടിച്ച് അപകടം; 10 പേര്‍ക്ക് പരിക്കേറ്റു
Posted On December 18, 2024
0
97 Views

കോഴിക്കോട് കൈതപ്പൊയിലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. എതിരെ വന്ന പിക്കപ്പ് ലോറിയുമായി തീർത്ഥാടകർ സഞ്ചരിച്ച ബസ് ഇടിക്കുകയായിരുന്നു. ശബരിമല ദർശനം കഴിഞ്ഞ് ബാംഗ്ലൂരുവിലേക്ക് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തില്‍ പരിക്കേറ്റ 10 ശബരിമല തീർത്ഥാടകരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം, പത്തനംതിട്ടയില്‍ സ്കൂൾ ബസിൽ തട്ടിയ തീർത്ഥാടക വാഹനം ഓടയിലേക്ക് മറിഞ്ഞു. പത്തനംതിട്ട ളാഹ പുതുക്കടയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ സ്കൂൾ ബസിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളിൽ ഒരാൾക്ക് നിസ്സാര പരിക്കേറ്റു.
Trending Now
അഭിഷേകിന്റെ 'സ്പെഷ്യൽ റൺ'; സഹപ്രവർത്തകർക്ക് അഭിമാന നിമിഷം
February 9, 2025