ചാലക്കുടിയില് ബെെക്കപകടം; 2 യുവാക്കള് മരിച്ചു
Posted On August 5, 2023
0
352 Views
ചാലക്കുടി പരിയാരത്ത് ബൈക്ക് നിയന്ത്രണം വിട്ട് ട്രാൻസ്ഫോർമറിൽ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം.
കുറ്റിക്കാട് തുമ്പരത്ത് കുടിയില് രാഹുൽ മോഹൻ (24), മുണ്ടൻ മാണി സനൽ സോജൻ (21) എന്നിവരാണു മരിച്ചത്. ചാലക്കുടിയില് നിന്നു കുറ്റിക്കാട്ടേക്കു ജോലി കഴിഞ്ഞു വരുമ്പോൾ പരിയാരം അങ്ങാടിയില് വെച്ചാണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രി 10 ഓടെയായിരുന്നു അപകടം. നാട്ടുകാര് ഇരുവരെയും ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയില് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവരും കാറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരാണ്












