മന്ത്രി ശിവന്‍കുട്ടിയുടെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ടു
വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ടു. അടൂര്‍ നെല്ലിമുകളില്‍ വെച്ചാണ് വാഹനം അപകടത്തില്‍പ്പെട്ടത്. വാഹനത്തില്‍ ഉണ്ടായിരുന്ന അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി രാജീവ്, മന്ത്രിയുടെ സഹായികള്‍ തുടങ്ങിയവര്‍ക്ക് പരിക്കേറ്റു. ഇവരെ ഉടന്‍ തന്നെ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊല്ലത്ത് സംഘടിപ്പിച്ച ഒരു പരിപാടിക്കുശേഷം അടൂരിലെ അടുത്ത പരിപാടിക്കായി പോകുകയായിരുന്നു മന്ത്രി. മന്ത്രിയുടെ അകമ്പടി വാഹനത്തില്‍ മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി രാജീവും മറ്റു ജീവനക്കാരും ഉണ്ടായിരുന്നു. ആ വാഹനത്തിലാണ് ഗുഡ്സ് ഓട്ടോ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട വാഹനം മറ്റൊരു കാറില്‍ ഇടിക്കുകയും ചെയ്തു. അപകടത്തില്‍പ്പെട്ട മറ്റു വാഹനങ്ങളില്‍ ഉള്ളവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്ക് നിസാരമാണ്.












