തകഴിയില്‍ അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു; ജീവനൊടുക്കിയതെന്ന് സംശയം
Posted On March 13, 2025
0
90 Views
ആലപ്പുഴ തകഴിയില്‍ റെയില്‍വേ ക്രോസിന് സമീപം രണ്ട് പേര് ട്രെയിന്‍ തട്ടി മരിച്ചു. ട്രെയിനിനു മുന്നില്‍ ചാടി മരിച്ചതെന്നാണ് സൂചന. കേളമംഗലം സ്വദേശിനി 35 കാരി പ്രിയയും മകളുമാണ് മരിച്ചത്. ജീവനാെടുക്കിയതെന്നാണ് എന്ന് പ്രാഥമിക നിഗമനം. ഇരുവരും സ്കൂട്ടറില്‍ എത്തിയശേഷം ട്രെയിനിനു മുന്നില്‍ ചാടുകയായിരുന്നു എന്ന് ദൃക്സാക്ഷി പറയുന്നു.













