കുസാറ്റില്‍ പൊതുദര്‍ശനം; പ്രിയ കൂട്ടുകാര്‍ക്ക് കണ്ണീരോടെ വിട
കളമശേരി കുസാറ്റ് സര്‍വകലാശാല കാമ്ബസില്‍ ടെക് ഫെസ്റ്റിനിടെയുടെയുണ്ടായ ദുരന്ത പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട വേദനയില്‍ കുസാറ്റ്.
മരിച്ച വിദ്യാര്‍ത്ഥികളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. തുടര്‍ന്ന് മൂന്ന് വിദ്യാര്‍ത്ഥികളുടേയും മൃതദേഹം കുസാറ്റില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്.
മരിച്ച നാല് പേരില്‍ ക്യാമ്ബസിലെ വിദ്യാര്‍ഥികളായ മൂന്ന് പേരുടെ മൃതദേഹമാണ് കുസാറ്റില്‍ പൊതുദര്‍ശനത്തിനെത്തിച്ചത്. സഹപാഠികളും അധ്യാപകരുമടക്കം നിരവധി പേരാണ് വിദ്യാര്‍ഥികള്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി കുസാറ്റിലെത്തിയിരിക്കുന്നത്. മന്ത്രിമാരായ പി രാജീവ്, ആര് ബിന്ദു, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജൻ, തോമസ് ഐസക്, ഹൈബി ഈഡൻ എംപി, എ എ റഹിം എംപി എന്നിവര്‍ ക്യാമ്ബസിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.
അതുല്‍ തമ്ബി, ആന്‍ റുഫ്ത, സാറാ തോമസ് എന്നിവരുടെ മൃതദേഹമാണ് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സഹപാഠികള്‍ക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാനായി ക്യാമ്ബസിലെത്തിച്ചത്. പൊതുദര്‍ശനത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.