ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി
ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. മക്കളോട് ഹാപ്പി ന്യൂ ഇയർ പറഞ്ഞുവെന്നും ശ്വാസകോശത്തിലെ പരിക്കുകൾ ഇന്നലത്തേതിനേക്കാൾ ഭേദമുണ്ടെന്നും മെഡിക്കൽ സംഘം . എപ്പോൾ വെന്റിലേറ്ററിൽ നിന്ന് മാറ്റാനാകും പരിശോധിക്കേണ്ടതുണ്ട് എന്നും ഡോക്ടർമാർ പറഞ്ഞു. രണ്ട് നെഞ്ചിലും വേദന ഉണ്ടെന്ന് എംഎൽഎ പറഞ്ഞുവന്നു ഡോക്ടർമാർ അറിയിച്ചു. വേദന കുറയ്ക്കാനുള്ള മരുന്ന് കൊടുത്തിട്ടുണ്ട്. വേഗത്തിൽ ശ്വാസം വലിക്കാൻ ആകാത്ത അവസ്ഥ ഇപ്പോഴും നിലവിലുണ്ടെന്നും ഇടയ്ക്ക് സ്വയം ശ്വാസം വലിക്കുന്നുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു. എംഎൽഎയ്ക്ക് ഇപ്പോൾ വീഴ്ചയെക്കുറിച്ചൊന്നും ഓർമയില്ല, പക്ഷെ ആളുകളെ തിരിച്ചറിയുന്നുണ്ടെന്ന ശുഭസൂചനയും ഡോക്ടർമാരുടെ സംഘം പങ്കുവെച്ചു.
അതേസമയം, കലൂരിൽ നടത്തിയ നൃത്തപരിപാടിയിലെ പണപ്പിരിവിൽ പൊലീസ് കേസെടുത്തിരുന്നു. പാലാരിവട്ടം പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് നടത്തിയ പരിപാടിയിലെ പ്രധാന നർത്തകിയായിരുന്ന ദിവ്യാ ഉണ്ണിയുടെ സുഹൃത്തായ പൂർണിമ എന്ന യുവതിയും പ്രതി പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ 316 (2), 318 (4 ), 318 (3), 318 (5) എന്നീ വകുപ്പുകൾ പ്രകാരമാണ് നിലവിൽ കേസെടുത്തിരിക്കുന്നത്.