കുടിയേറ്റക്കാർ സഞ്ചരിച്ച കപ്പല്‍ മുങ്ങി; 41 മരണമെന്ന് റിപ്പോര്‍ട്ട്
ഇറ്റാലിയൻ ദ്വീപായ ലാംപെഡൂസയ്ക്കു സമീപം മധ്യധരണ്യാഴിയില്‍ കപ്പല്‍ മുങ്ങി 41 കുടിയേറ്റക്കാര്‍ മരിച്ചതായി റിപ്പോര്‍ട്ട്.
നാലുപേര്‍ രക്ഷപ്പെട്ടുവെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ഐവറി കോസ്റ്റ്, ഗിനിയ എന്നിവിടങ്ങളില്‍നിന്നുള്ള മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുമാണ് രക്ഷപ്പെട്ടത്. മൂന്നു കുട്ടികളടക്കം 45 പേരാണ് കപ്പലിലുണ്ടായിരുന്നത്. ടുണീഷ്യയിലെ സ്ഫാക്സില്നിന്ന് വ്യാഴാഴ്ച പുറപ്പെട്ട കപ്പല്‍ മണിക്കൂറുകള്‍ക്കുശേഷം മുങ്ങുകയായിരുന്നു. ഇറ്റാലിയൻ തീരസംരക്ഷണ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്ത രണ്ട് കപ്പല്‍ ദുരന്തങ്ങളുമായി ഈ സംഭവത്തിന് ബന്ധമുണ്ടോയെന്ന് വ്യക്തമല്ല.