ലോറിക്കടിയില്‍ കിടന്നുറങ്ങിയ യുവാവിന് ദാരുണാന്ത്യം ; സംഭവം കണ്ണൂരില്‍
Posted On August 15, 2023
0
266 Views

ലോറിക്കടിയില്‍ കിടന്നുറങ്ങിയ യുവാവിന് ദാരുണാന്ത്യം. കണ്ണൂര്‍ ധര്‍മ്മശാലയില്‍ ഇന്നലെ രാത്രി 9:30 നായിരുന്നു സംഭവം. തൃശൂര്‍ ചേര്‍പ്പ് സ്വദേശി വി സജീഷ് ആണ് മരിച്ചത്. പാര്‍ക്ക് ചെയ്ത ലോറി മുന്നോട്ട് എടുക്കുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നു.
സമീപത്തുള്ള കടയിലെ ജീവനക്കാരനാണ് സജീഷ്. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് പാര്‍ക്ക് ചെയ്ത ലോറിക്കടിയില്‍ കിടന്നുറങ്ങുകയായിരുന്നു ഇയാള്‍. എന്നാല്‍ ഇതിനിടെയാണ് ലോറി മുന്നോട്ട് എടുക്കുന്നത്. ലോറിക്കടിയില്‍ പെട്ട ഇയാളെ ഉടനെ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025