പശ്ചിമ ബംഗാളില് ട്രെയിന് പാളംതെറ്റി; അപകടത്തില്പെട്ടത് സെക്കന്തരാബാദ്- ഷാലിമാര് സൂപ്പര് ഫാസ്റ്റ്
Posted On November 9, 2024
0
162 Views

പശ്ചിമ ബംഗാളിലെ ഹൗറയ്ക്ക് സമീപം ഇന്ന് രാവിലെ ട്രെയിൻ പാളം തെറ്റി. സെക്കന്തരാബാദ്- ഷാലിമാർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിന്റെ നാല് കോച്ചുകളാണ് പാളം തെറ്റിയത്.
കൊല്ക്കത്തയില് നിന്ന് 40 കിലോമീറ്റര് അകലെയുള്ള നാല്പൂരിലാണ് പ്രതിവാര പ്രത്യേക ട്രെയിന് അപകടത്തില് പെട്ടത്.
പാളം തെറ്റിയ നാല് കോച്ചുകളില് ഒരു പാഴ്സല് വാനും ഉള്പ്പെടുന്നു. ആളപായമോ പരിക്കോ ഇതുവരെ റിപ്പോര്ട്ട് ചെയ്തിട്ടില്ലെന്ന് സൗത്ത് ഈസ്റ്റേണ് റെയില്വേ അധികൃതര് സ്ഥിരീകരിച്ചു. റെയില്വേ ഉദ്യോഗസ്ഥര് അപകട സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.